ഹോങ്കോങ്: നവംബറിൽ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഹോങ്കോങ് ജനാധിപത്യപോരാട്ട നേതാവ് ജോഷ്വ വോങ്ങിന് വിലക്ക്. മത്സരിക്കുന്നതി നായി 22കാരനായ ജോഷ്വ സമർപ്പിച്ച പത്രിക തെരഞ്ഞെടുപ്പ് ഓഫിസർ തള്ളി.
ജനകീയ പ്രക്ഷോഭങ്ങൾക്കുശേഷം ഹോങ്കോങ്ങിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ജോഷ്വയുടെ പത്രിക മാത്രമാണ് തള്ളിയത്. രാഷ്ട്രീയലക്ഷ്യംവെച്ചാണിതെന്ന് ജോഷ്വ ആരോപിച്ചു. 2014ലെ ജനാധിപത്യസമരങ്ങൾക്ക് നേതൃത്വം നൽകിയതിന് ജോഷ്വയെ ഈവർഷാദ്യം ജയിലിലടച്ചിരുന്നു. ജൂണിൽ ജയിൽമോചനം ലഭിച്ചയുടൻ വീണ്ടും സമരങ്ങളിൽ സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.