ഇസ്ലാമാബാദ്: ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതിെൻറയും രണ്ടായി വ ിഭജിക്കാനുള്ള തീരുമാനത്തിെൻറയും പശ്ചാത്തലത്തിൽ ചേർന്ന പാകിസ്താൻ പാർലമെൻറിെല ഇരുസഭകളുടെയും സംയുക്തയോഗം പ്രതിപക്ഷ ബഹളത്തെതുടർന്ന് തടസ്സപ്പെട്ടു.
യോഗത്തിെൻറ അജണ്ടയിൽ ഇന്ത്യയുടെ 370ാം വകുപ്പ് സംബന്ധിച്ച പരാമർശമില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം. നടപടി തടസ്സപ്പെട്ടതോടെ നാഷനൽ അസംബ്ലി സ്പീക്കർ അസാദ് ക്വയിസറിന് യോഗം നിർത്തിവെക്കേണ്ടി വന്നു.
അതിർത്തി ഗ്രാമങ്ങളിൽ പ്രകോപനമില്ലാതെ ഇന്ത്യൻ സേനയുടെ ക്ലസ്റ്റർ ബോംബ്, ഷെൽ എന്നിവ ഉപയോഗിച്ച്് ആക്രമിക്കുന്നെന്ന ആരോപണമായിരുന്നു തിങ്കളാഴ്ച ചേർന്ന സംയുക്ത യോഗത്തിലെ അജണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.