ലണ്ടൻ: ജമ്മു കശ്മീരിലെ പാക് കടന്നു കയറ്റത്തിന്‍റെ 70ാം വാർഷികത്തിൽ ലണ്ടനിലെ പാക് ഹൈക്കമ്മീഷനു മുൻപിൽ പ്രതിഷേധവുമായ് കശ്മീരികൾ. ഇൗ ദിവസത്തെ കറുത്ത ദിനമായി ആചരിച്ചായിരുന്നു പ്രതിഷേധം.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ,കശ്മീരിലെ രാഷ്ട്രീയ പാർട്ടികളുടെയും, സാമൂഹ്യ സംഘടനകളുടെയും സംയുക്ത കൂട്ടായ്മയായ ജമ്മു കശ്മീർ ദേശിയ സ്വതന്ത്ര സഖ്യത്തിന്‍റെ നേതൃത്ത്വത്തിലായിരുന്നു പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചത്. പാക് വിരുദ്ധ മുദ്രാ വാക്യങ്ങൾ ഉർത്തിയ സംഘടന പാക് അധിനിവേശ കശ്മീരിൽ നിന്ന് സേന പിൻമാറ്റം വേണമെന്നും ആവശ്യപ്പെട്ടു.
ഇപ്പോൾ പാക് അധിനിവേശ കശ്മീരിലെ സർക്കാർ പാക് സർക്കാരിന്‍റെ വെറും പാവയാണ് ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനോ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ,അവർ ശ്രമിക്കുന്നില്ല എന്നാൽ കശ്മീർ പാകിസ്ഥാന്‍റെ ഭാഗമാണെന്ന് പറയാൻ ഇക്കൂട്ടർ മറക്കുന്നില്ല എന്നും പ്രതിഷേധത്തെ അതിസംബോധന ചെയ്ത് സംസാരിച്ച ജമ്മു കശ്മീർ ദേശിയ സ്വതന്ത്ര സഖ്യത്തിന്‍റെ അധ്യക്ഷൻ സർദാർ മഹ്മൂദ് കശ്മീരി പറഞ്ഞു. സർക്കാരിന്‍റെ ഇത്തരം അസംബന്ധങ്ങൾ അവസാനിപ്പിക്കണമെന്നും കശ്മീരി ആവശ്യപ്പെട്ടു.
1947 ഒക്ടോബർ 22നാണ് പാക് സേന ഗോത്ര വർഗക്കാരായി വേഷമിട്ട് പാക് അധീന കശ്മീരിൽ കടന്നു കയറി പാകിസ്താന്‍റെ ഭാഗമാക്കിയത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.