ഇസ്ലാമാബാദ്: കുൽഭൂഷൺ ജാദവിെൻറ കേസിൽ ഇന്ത്യക്ക് വിജയം അവകാശപ്പെടാൻ സാധിക്കില്ലെന്ന് കേസിൽ പാകിസ്താനുവേണ്ടി വാദിച്ച അഭിഭാഷകൻ. ജാദവിെൻറ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര നീതിന്യായ കോടതി(െഎ.സി.ജെ)യുടെ വിധി നടപടിക്രമങ്ങളുടെ ഭാഗം മാത്രമായിരുെന്നന്നാണ് അഭിഭാഷകൻ ഖവാർ ഖുറൈശിയുടെ വാദം.
കേസിൽ മുഴുവൻ വിചാരണ നടത്താൻ വേണ്ടിയാണിത്. നിയമത്തിലെ നേട്ടത്തേക്കാളുപരി രാഷ്ട്രീയനയങ്ങളുടെ നേട്ടമാണ് ജാദവിെൻറ കേസിൽ സംഭവിക്കുന്നത്. െഎ.സി.ജെയുടെ വിധി ഒരുതരത്തിലും ഇന്ത്യയുടെ നേട്ടമല്ല. നിയമാധികാരത്തിെൻറ ഗുണങ്ങളെക്കുറിച്ച് കോടതിക്ക് കേൾക്കേണ്ടിയിരുന്നില്ല എന്ന് വ്യക്തമാണ്. കോൺസുലാർ സഹായം ജാദവിന് നിഷേധിച്ചോ എന്ന് മാത്രമായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നതെന്നും ഖുറൈശി ചൂണ്ടിക്കാട്ടി. തനിക്കെതിരെ ക്രൂരവും അടിസ്ഥാനരഹിതവുമായ പ്രചാരണം നടത്തുന്നതിന് ഇന്ത്യൻ സർക്കാറിനെയും മാധ്യമങ്ങളെയും ഖുറൈശി കുറ്റപ്പെടുത്തുകയും ചെയ്തു.
ഇന്ത്യ ഇത്രയും താഴ്ന്നതരത്തിൽ പെരുമാറുന്നത് നിരാശജനകമാണ്. താൻ കേസിൽ 7,20,000 രൂപ ഫീസായി വാങ്ങിയതായും ചിലർ പറഞ്ഞു. ഇതിെൻറ 10 ശതമാനം പോലും താൻ വാങ്ങിയിട്ടില്ല. ഇത് തികച്ചും അസംബന്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ പറയുന്നതെല്ലാം അതേപോലെ ഏറ്റെടുക്കരുതെന്ന് പാക് മാധ്യമങ്ങൾക്ക് ഖുറൈശി മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.