ക്വാലാലംപുര്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്‍െറ അര്‍ധസഹോദരന്‍ കിം ജോങ് നാമിന്‍െറ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍കൂടി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. മലേഷ്യന്‍ വിമാനത്താവളത്തില്‍വെച്ച് വിഷസൂചി നാമിന്‍െറ ശരീരത്തില്‍ കുത്തിയിറക്കിയ ഇന്തോനേഷ്യന്‍ വനിതയും അവരുടെ സുഹൃത്തെന്ന് കരുതുന്നയാളുമാണ് അറസ്റ്റിലായത്. വിയറ്റ്നാം പാസ്പോര്‍ട്ടില്‍ യാത്രചെയ്ത മറ്റൊരു യുവതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുര്‍ വിമാനത്താവളത്തില്‍വെച്ച് നാം കൊല്ലപ്പെട്ടത്. നാമിന്‍െറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ സി.സി.ടി.വിയില്‍നിന്ന് ലഭിച്ച ചിത്രങ്ങളുമായി യുവതികള്‍ക്ക് സാമ്യമുണ്ട്. കൊലപാതകത്തിനു പിന്നില്‍ കിം ജോങ് ഉന്‍ ആണെന്ന് വ്യാപക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തെളിവ് ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.