ഇസ്ലാമാബാദ്: പാകിസ്താനിലെ ലാഹോറിലുണ്ടായ ചാവേറാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽകുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ നാല് പേർ സൈനികരും മറ്റുള്ളവർ സിവിലിയന്മാരുമാണ്.
ജനസംഖ്യ കണക്കെടുപ്പ് നടത്തുകയായിരുന്ന സംഘത്തിനു നേർക്കാണ് ആക്രമണം നടന്നത്. ഇൗ സംഘത്തിന് സുരക്ഷ നൽകുകയായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള സൈനിക ആശുപത്രിയിലും സർക്കാർ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കയാണെന്ന് പഞ്ചാബ് പ്രവശ്യാ സർക്കാർ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിൽ രണ്ടു വാനുകളും ഒരു മോേട്ടാർ സൈക്കിളും തകർന്നിട്ടുണ്ട്. സംഭവത്തിെൻറ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ആക്രമണെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന സ്ഥലങ്ങളും റോഡുകളുമെല്ലാം പൊലീസ് സംരക്ഷണത്തിലാണ്.
ലാഹോറിലെ ആക്രമണം നടന്ന പ്രദേശത്ത് ഉന്നത അേന്വഷണ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. യുവാവായ ചാവേറാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഒരാൾ സൈനികർക്ക് സമീപമെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 23ന് ലാഹോറിലുണ്ടായ ഭീകരാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.