ബഗ്ദാദ്: ദക്ഷിണ ഇറാഖിലെ ദിഖാർ നസിരിയ്യയിൽ ഇരട്ടസ്ഫോടനങ്ങളിൽ ഇറാൻ പൗരൻമാരുൾപ്പെടെ 74 പേർ കൊല്ലപ്പെട്ടു. 93 പേർക്ക് പരിക്കേറ്റു. മേഖലയിലെ റസ്റ്റാറൻറിനു സമീപമാണ് ആദ്യം ആക്രമണം നടന്നത്. തോക്കുധാരി റസ്റ്റാറൻറിനുനേരെ വെടിയുതിർക്കുകയായിരുന്നു.
പിന്നീട് പൊലീസ് ചെക്പോയൻറിനടുത്ത് ചാവേർ സ്ഫോടനവുമുണ്ടായതായി അധികൃതർ അറിയിച്ചു.
മരിച്ചവരിൽ ഏഴു പേർ ഇറാൻ പൗരന്മാരാണ്. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു. അവരുടെ അമഖ് വാർത്ത ഏജൻസി വഴിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ബാഗ്ദാനിൽ നിന്ന് 300കി.മി അകലെയുള്ള കിർകുക് പ്രവിശ്യയിലെ ഹാവിജയാണ് ഇപ്പോൾ െഎ.എസിെൻറ ശക്തികേന്ദ്രം. ഇറാഖി സൈന്യത്തിനൊപ്പം ചേർന്ന് െഎ.എസിനെതിരെ പോരാടുന്ന ശിയ സംഘമായ ഹാശിദുൽ ശആബി അംഗങ്ങളെ പോലെ വേഷം മാറിയാണ് ആക്രമികൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. നജാഫ്, കർബല എന്നിവിടങ്ങളിലെ ആരാധനാലയങ്ങളിലേക്ക് എത്തുന്ന ശിയാതീർഥാടകസംഘങ്ങളെ ലക്ഷ്യം വെച്ച് െഎ.എസ് ആക്രമണങ്ങൾ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.