ബീജിങ്: ചൈനയിലെ രാഷ്ട്രീയ തടവുകാരനും സമാധാനത്തിനുള്ള നൊേബൽ ജേതാവുമായ ലിയു സിയാബോയുടെ സംസ്കാരം നടത്തി. ചൈനയിലെ വടക്ക്–കിഴക്കൻ പട്ടണമായ ഷെൻ യാങിലാണ് അദ്ദേഹത്തിെൻറ ഭൗതിക ശരീരം സംസ്കരിച്ചത്. ഭാര്യ ലിയു സിയ ഉൾപ്പടെയുള്ള ബന്ധുക്കൾ സംസ്കാര ചടങ്ങിൽ പെങ്കടുത്തതായും ചൈനീസ് അധികൃതർ അറിയിച്ചു.
അതേ സമയം, സിയാബോയുടെ മരണത്തിന് ശേഷം അദ്ദേഹത്തിെൻറ ഭാര്യയുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകൾ നില നിൽക്കുകയാണ്. സിയോബോക്ക് നൊബേൽ പുരസ്കാരം ലഭിച്ചതിന് ശേഷം അദ്ദേഹത്തിെൻറ ഭാര്യ ലിയു സിയ വീട്ടുതടങ്കലിലായിരുന്നു. ഇനി ഇവരുടെ ഭാവിയെ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
വ്യാഴാഴ്ചയാണ് കരളിലെ അർബുദ ബാധയെ തുടർന്ന് ലിയു സിയാബോ അന്തരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.