ഹോങ്കോങ്: ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിനായി ഹോങ്കോങ് ജനത പോളിങ് ബൂത്തിലെത്തി. ആറു മാസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തിെൻറ ഹിതപരിശോധനയാകുമോ തെരഞ്ഞെടുപ്പ ് ഫലം എന്ന ആകാംക്ഷയിലാണ് ലോകം.
452 പ്രാദേശിക കൗൺസിലർമാരെ തെരഞ്ഞെടുക്കാനാണ് വ ോട്ടെടുപ്പ്. സാധാരണ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാത്ത തെരഞ്ഞെടുപ്പ് ഇക്കുറി പ്രക്ഷോഭം ഉള്ളതുെകാണ്ടുമാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു തരത്തിൽ പറഞ്ഞാൽ തെരഞ്ഞെടുക്കപ്പെടുന്ന കൗൺസിലർമാർ ചൈനയുടെ പരോക്ഷ നിയന്ത്രണത്തിലാണ്. ഈ അവസ്ഥ മാറി ഹോങ്കോങ്ങിന് കൂടുതൽ പരമാധികാരം വേണമെന്ന് കന്നി വോട്ട് ചെയ്ത 19 വയസ്സുള്ള വിദ്യാർഥി മിഷേൽ എൻജി പറഞ്ഞു.
2015ലാണ് ഇതിനു മുമ്പ് കൗൺസിൽ തെരഞ്ഞെടുപ്പ് നടന്നത്. 41.3 ലക്ഷം പൗരൻമാർക്ക് വോട്ടുണ്ട്. 73 ലക്ഷമാണ് ഹോങ്കോങ്ങിലെ ആകെ ജനസംഖ്യ.
വോട്ടെടുപ്പിൽ ജനാധിപത്യ സമരത്തെ പിന്തുണക്കുന്ന സ്ഥാനാർഥികൾക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് സർവേഫലങ്ങൾ. വോട്ടെടുപ്പിനിടെ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. തിങ്കളാഴ്ചയോടെ ഫലമറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.