ക്വാലാലംപുർ: മുൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിനെ സ്വന്തം പാർട്ടിയായ ബെർസാത് പുറത്താക്കി. മകനും മൂന്ന് മുതിർന്ന അംഗങ്ങൾക്കും പാർട്ടി അംഗത്വം നഷ്ടമായിട്ടുണ്ട്. രാജ്യത്ത് ഏറെ നാളായി തുടരുന്ന അധികാര തർക്കത്തിനാണ് ഇതോടെ വഴിത്തിരിവായത്.
പാർട്ടി നടപടി നിയമവിരുദ്ധമാണെന്ന് മഹാതീർ ആരോപിച്ചു. പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് മഹാതീറിെൻറ മകൻ മുഖ്രിസ് മഹാതീറും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും പ്രധാനമന്ത്രി മുഹ്യിദ്ദീൻ യാസീനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
2016ൽ ആണ് മഹാതീർ മുഹമ്മദും മുഹ്യിദ്ദീൻ യാസീനും ചേർന്ന് ബെർസാത് രാഷ്ട്രീയ സംഖ്യത്തിന് രൂപം നൽകിയത്. തുടർന്ന് 2018ൽ നടന്ന തെരഞ്ഞെടുപ്പിൽ സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുകയും ചെയ്തിരുന്നു.
രണ്ടു ഘട്ടമായി അധികാരം പങ്കിടാമെന്ന കരാറിൽ പ്രധാനമന്ത്രിയായ മഹാതീർ കാലാവധിക്ക് ശേഷം അധികാരം ഒഴിയാൻ തയ്യാറായില്ല. ഇതോടെ പാർട്ടിയിൽ തർക്കം രൂക്ഷമാകുകയും പ്രസിഡൻറ് സ്ഥാനം മഹാതീർ രാജിവെക്കുകയും ചെയ്തു. തനിക്കൊപ്പം ഭൂരിപക്ഷം നിൽക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു നീക്കം. അതുണ്ടായില്ല. തുടർന്ന് ഇദ്ദേഹത്തിെൻറ എതിർപ്പ് അവഗണിച്ച് രാജാവ് മുഹ്യിദ്ദീനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.