കൊളംബോ: പദവിയൊഴിയുന്നതിനുമുമ്പ് ശ്രീലങ്കയിൽ വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള പ ്രസിഡൻറ് മൈത്രിപാല സിരിസേനയുടെ നീക്കങ്ങൾക്ക് സുപ്രീംകോടതിയുടെ തിരിച്ചടി. അടുത്ത മാസമാണ് സിരിസേന അധികാരമൊഴിയുന്നത്. ഫിലിപ്പീൻസ് പ്രസിഡൻറ് റൊഡ്രിഗോ ദുേതർതെയുടെ ചുവടുപിടിച്ച്, മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ട നാലുപേർക്ക് വധശിക്ഷ നൽകുന്ന നിയമത്തിന് ഉടൻ അനുമതിനൽകുമെന്ന് കഴിഞ്ഞ ജൂണിൽ സിരിസേന പ്രസ്താവിച്ചിരുന്നു.
മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സമൂഹവും ഇതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2020ഓടെ രാജ്യത്തെ മയക്കുമരുന്ന് മുക്തമാക്കുന്നതിെൻറ ഭാഗമായാണിതെന്നും സിരിസേന വ്യക്തമാക്കി.
സിരിസേനയുടെ നീക്കത്തിനെതിരെ നൽകിയ 15 ഹരജികൾ തീർപ്പാക്കുന്നതുവരെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഡിസംബർ ഒമ്പതുവരെ നീട്ടിയതായി സുപ്രീംകോടതിയിലെ മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പ്രഖ്യാപിച്ചു.
നവംബർ 16നാണ് ശ്രീലങ്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ്. സിരിസേന മത്സരിക്കുന്നുമില്ല. 1976 മുതൽ ശ്രീലങ്കയിൽ വധശിക്ഷ നടപ്പാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.