ഇന്തോനേഷ്യയിലും ആസ്​ട്രേലിയയിലും ഭൂചലനം

ജകാർത്ത: ഇന്തോനേഷ്യയിലെ ഉൾപ്രദേശമായ മാലുകു ദ്വീപിൽ ശക്തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്​ടങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. പ്രാദേശിക സമയം 6.28നാണ്​ മേഖലയിൽ ശക്തമായ ചലനം അനുഭവപ്പെട്ടത്​. പ്രകമ്പനത്തി​​െൻറ വ്യാപ്​തി 10 കി.മീ​റ്ററോളം നീണ്ടു.

ഭൂചലനത്തെ തുടർന്ന്​ തദ്ദേശവാസികളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞയാഴ്​ചയും ഇവിടെ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ഞായറാഴ്​ച ആസ്​ട്രേലിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ്​ റിക്​ടർ സ്​കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​. ഒരുമിനിറ്റ്​ നേരം മേഖലയിലെ കെട്ടിടങ്ങൾക്ക്​ കുലുക്കം അനുഭവപ്പെട്ടു. നാശനഷ്​ടങ്ങളില്ല.

Tags:    
News Summary - Major 7.3-Magnitude Earthquake Strikes Eastern Indonesia -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.