വിദ്വേഷ പ്രസംഗം: സാക്കിർ നായിക്കിനെ 10 മണിക്കൂർ ചോദ്യം ചെയ്​ത്​ മലേഷ്യൻ പൊലീസ്​

ക്വലാലംപുർ: മലേഷ്യയിലെ ഹിന്ദു വിഭാഗങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തി‌യ വി​വാ​ദ മ​ത​പ്ര​ഭാ​ഷ​ക​ന്‍ സാക്കി ർ നായിക്കിനെ പത്തു മണിക്കൂർ ചോദ്യം ചെയ്​ത്​ മലേഷ്യൻ പൊലീസ്​. ഇത്​ രണ്ടാം തവണയാണ്​ വിദ്വേഷ പരമർശത്തി​​​െൻറ ​ പേരിൽ മലേഷ്യൻ പൊലീസ്​ നായിക്കിനെ ചോദ്യം ചെയ്യുന്നത്​.

ആഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവിൽ നടത്ത ിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരേ സാക്കിർ നായിക്ക് വംശീയപരാമർശം നടത്തിയത്. ചോ ദ്യം ചെയ്യലിനിടെ സാകിർ നായിക്​ നൽകിയ വിശദീകരണം ബുകിത്​ അമാൻ ​പൊലീസ്​ ആസ്ഥാനത്ത്​ റെക്കോർഡ്​ ചെയ്തിട്ടുണ്ട്​. ത​​​െൻറ അഭിഭാഷൻ അഖ്​ബർദ്ദീൻ അബ്​ദുൾ ഖാദറിനൊപ്പമാണ്​ നായിക്ക്​ ചോദ്യം ചെയ്യലിന്​ എത്തിയത്​.

മലേഷ്യൻ നിയമപ്രകാരം പീനൽ കോഡിലെ 504ാം വകുപ്പ്​ പ്രകാരം സമാധാനം തകർക്കുക ലക്ഷ്യമിട്ട്​ നടത്തിയ മനഃപൂർവ്വമായ വിദ്വേഷപ്രചാരണ കുറ്റമാണ്​ സാകിർ നായിക്കിനെതിരെ ആരോപിക്കുന്നത്​. മലേഷ്യയിലെ ഹിന്ദുക്കൾക്ക്​ സ്വന്തം രാജ്യത്തി​​​െൻറ പ്രധാനമന്ത്രിയേക്കാൾ കൂറ്​ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയോടാണ്​ എന്നതായിരുന്നു നായിക്കി​​​െൻറ വിവാദ പ്രസ്​താവന.

‘പഴയ അതിഥി’കളായ മലേഷ്യയിലെ ചൈനീസ് വംശജർ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്‍ലിങ്ങൾക്കുള്ളതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്കുള്ളതെന്നും നായിക്​ പറഞ്ഞിരുന്നു. ഇതിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമർശമാണിതെന്നും വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മഹാതിർ മുഹമ്മദ് പ്രതികരിച്ചിരുന്നു.

മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാൽ, അയാളതല്ല ചെയ്യുന്നത്. രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടാൻ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കക്കിടയാക്കിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും മലേഷ്യൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

2016ൽ കള്ളപ്പണം വെളുപ്പിക്കൽ, മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളിൽ ഇന്ത്യയിൽ കേസെടുത്തതോടെയാണ് നായിക്ക് മലേഷ്യയിലേക്ക് കടന്നത്.

Tags:    
News Summary - Malaysian police grills Islamic preacher Zakir Naik for 10 hours - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.