'അൽജസീറ' ഓഫീസിൽ മലേഷ്യൻ പൊലീസി​െൻറ റെയ്​ഡ്​ ​; വാർത്ത കൊടുത്തതിൽ മാപ്പുപറയില്ലെന്ന്​ 'അൽജസീറ'

ക്വാലാലംമ്പൂർ: മലേഷ്യയിലെ അൽജസീറ ചാനൽ ഓഫിസിൽ പൊലീസ്​ റെയ്​ഡ്​. രാജ്യത്തെ മാധ്യമ നിയമങ്ങൾ ലംഘിച്ചുവെന്ന്​ കാണിച്ചാണ്​ പൊലീസ്​ റെയ്​ഡെന്നാണ്​ വിവരം. ഓഫിസിൽ നിന്ന്​ രണ്ടു കമ്പ്യൂട്ടറുകളും പൊലീസ്​ പിടിച്ചെടുത്തു.

സംഭവത്തിൽ 'അൽജസീറ' നടുക്കം രേഖപ്പെടുത്തി. മലേഷ്യയുടെ നടപടി മാധ്യമ സ്വാതന്ത്രത്തിനു നേരെയുള്ള കടന്നു കയറ്റമാണെന്ന്​ 'അൽജസീറ' അധികൃതർ പ്രതികരിച്ചു.

ജൂലൈ മൂന്നിന്​ അൽജസീറ ചാനൽ സംപ്രേഷണം ചെയ്​ത 'കോവിഡ്​ കാലത്ത്​ കുടിയേറ്റക്കാരോടുള്ള മലേഷ്യയുടെ നയം' എന്ന പരിപാടിയാണ്​ സർക്കാറിനെ ചൊടിപ്പിച്ചത്​.


'മാധ്യമ പ്രവർത്തനം ഒരു കുറ്റമല്ല, വസ്​തുതക്ക്​ വിരുദ്ധമായതൊന്നും സ്​ഥാപനം ചെയ്​തിട്ടില്ല. ഞങ്ങളുടെ സ്​റ്റാഫ്​ അവര​ുടെ ജോലി മാത്രമാണ്​ ചെയ്​തത്​. റെയ്​ഡ്​ മാധ്യമ സ്വാതന്ത്രത്തിനെതിരായ പ്രവർത്തനമാണ്​. ആ വാർത്ത കൊടുത്തതിൽ മാപ്പുപറയാൻ ഞങ്ങൾ ഒരുക്കമല്ല''-അൽജസീറ ഇംഗ്ലീഷ്​ മാനേജിങ്​ ഡയരക്​ടർ ഗിൽസ്​ ട്രെൻഡിൽ പറഞ്ഞു.

'ലോക്​ഡ്​ അപ്പ്​ ഇൻ മലേഷ്യ ലോക്​ഡൗൺ' എന്ന വിഷയത്തിലാണ്​ കുടിയേറ്റക്കാരുടെ ഡോക്യൂമെൻറി അൽജസീറ കൊടുത്തത്​. ഇതിനു പിന്നാലെ ഏഴു മാധ്യമപ്രവർത്തകരെ പൊലീസ്​ ചോദ്യം ചെയ്​തിരുന്നു.

അഭായാർഥികളുടെ അഭിമുഖം അടക്കം പരിപാടിയിൽ നൽകിയിട്ടുണ്ട്​. റെയ്​ഡിൽ ആംനസ്​റ്റി ഇൻറർനാഷനൽ പ്രതിഷേധം രേഖപ്പെടുത്തി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.