മാലെ: മാലദ്വീപിൽ ഉടലെടുത്ത രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാൻ യു.എൻ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷസഖ്യം. സർക്കാറും പ്രതിപക്ഷവും തമ്മിലുള്ള അനുരഞ്ജനചർച്ചക്ക് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് മാധ്യസ്ഥം വഹിക്കണമെന്നാണ് ആവശ്യം.
പ്രശ്നം പരിഹരിക്കാനെന്ന വ്യാജേന പ്രസിഡൻറ് അബ്ദുല്ല യമീൻ വിളിച്ചുചേർത്ത ചർച്ച അന്താരാഷ്ട്ര തലത്തിലുള്ള വിമർശനം ഒഴിവാക്കുന്ന തന്ത്രത്തിെൻറ ഭാഗമാണെന്ന് ഗുെട്ടറസിനെഴുതിയ കത്തിൽ മുൻ പ്രസിഡൻറ് മുഹമ്മദ് നശീദിെൻറ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യം സൂചിപ്പിച്ചു.
ജനാധിപത്യത്തിനും നിയമവാഴ്ചക്കും ഭരണഘടനക്കും എതിരായ അക്രമങ്ങൾ സർക്കാർ അവസാനിപ്പിച്ചെങ്കിൽ മാത്രമേ ചർച്ചകൊണ്ട് കാര്യമുള്ളൂ. പാർലമെൻറിൽ വിന്യസിച്ച സൈന്യത്തെ പിൻവലിച്ച് നടപടികൾ സുഗമമാക്കണം. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്ന മുൻ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും പ്രതിപക്ഷം വ്യക്തമാക്കി.
ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നശീദിനെ 2012ൽ പുറത്താക്കിയതോടെയാണ് മാലദ്വീപ് രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നശീദ് ഉൾപ്പെടെയുള്ള രാഷ്ട്രീയതടവുകാരെ വിട്ടയക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ നിലവിലെ പ്രസിഡൻറ് അബ്ദുല്ല യമീൻ തയാറാകാത്തതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.