സിംഗപ്പൂർ സിറ്റി/ധാക്ക: മ്യാന്മറിലെ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ അതിക്രമം നീതീകരിക്കാനാവാത്തതാണെന്ന് യു.എസ് വൈസ് പ്രസിഡൻറ് മൈക് പെൻസ്. മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിയുമായി ബുധനാഴ്ച സിംഗപ്പൂരിൽ കൂടിക്കാഴ്ചക്കു മുമ്പ് നടന്ന വാർത്തസമ്മേളനത്തിലാണ് പെൻസ് യു.എസ് നിലപാട് അറിയിച്ചത്. സിംഗപ്പൂരിൽ ഏഷ്യ-പസഫിക് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
റോഹിങ്ക്യൻ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് സൂചി പെൻസിന് മറുപടി നൽകി. കഴിഞ്ഞ ദിവസം മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദും സൂചിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ മ്യാന്മറിലെ രാഖൈൻ സംസ്ഥാനത്ത് സൈന്യത്തിെൻറയും തീവ്ര ബുദ്ധിസ്റ്റ് വിഭാഗങ്ങളുടെയും അതിക്രമത്തെ തുടർന്ന് ഏഴു ലക്ഷത്തിലേറെ പേരാണ് അഭയാർഥികളാക്കപ്പെട്ടത്. സംഭവത്തിൽ സൈന്യത്തിന് അനുകൂലമായ നിലപാട് തുടർന്നതാണ് സൂചി വിമർശിക്കപ്പെട്ടത്.
അതിനിടെ, ബംഗ്ലാദേശിലെ കോക്സ് ബസാറിൽ കഴിയുന്ന അഭയാർഥികളിലെ ആദ്യ സംഘം വ്യാഴാഴ്ച മടങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 30 കുടുംബങ്ങളിലെ 2200 പേരെയാണ് ആദ്യ സംഘത്തിൽ മടക്കിയയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.