തായ്പേയ്: പവർപ്ലാൻറിലെ ജനറേറ്ററുകളുടെ തകരാറുമൂലം തായ്വാനിൽ വ്യാപകമായി വൈദ്യുതി നിലച്ചതിനെ തുടർന്ന് ഉത്തരവാദിത്തമേറ്റെടുത്ത് ധനമന്ത്രി ലീ ചിൻ കുങ് രാജിവെച്ചു. കടുത്ത ചൂടുള്ള കാലാവസ്ഥയിൽ ലക്ഷക്കണക്കിന് ജനങ്ങളെയാണ് ഇത് ദുരിതത്തിലാഴ്ത്തിയത്. വീടുകളും കച്ചവടസ്ഥാപനങ്ങളും ഒാഫിസുകളും ഇരുട്ടിലാണ്ടത് സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. രാജ്യത്തെ ഏറ്റവുംവലിയ പ്രകൃതിവാതക പവർപ്ലാൻറിലെ ആറു ജനറേറ്ററുകളാണ് പ്രവർത്തനം നിലച്ചത്. വാർത്തസമ്മേളനത്തിൽ ഖേദപ്രകടനം നടത്തിയ മന്ത്രി കുറ്റക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. മൊത്തം 2.3 കോടി ജനങ്ങളെയാണ് ഇത് ബാധിച്ചതെന്ന് കണക്കുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.