ജകാർത്ത: ഇന്തോനേഷ്യയിൽ കാണാതായ സ്ത്രീക്കുവേണ്ടിയുള്ള തിരച്ചിൽ അവസാനിച്ചത് പെരുമ്പാമ്പിെൻറ വയറ്റിൽ. മുന ദ്വീപിലെ പെർഷ്യപൻ ഗ്രാമത്തിൽനിന്ന് കാണാതായ വാ ടിബ(54)യുടെ മൃതദേഹമാണ് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ പെരുമ്പാമ്പിെൻറ വയറ്റിൽനിന്ന് കണ്ടെത്തിയത്. 23 അടി നീളമുള്ള പെരുമ്പാമ്പിെൻറ വയർ കീറി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
പച്ചക്കറിത്തോട്ടത്തിലെ ജോലിക്കിടെ വ്യാഴാഴ്ചയാണ് വാ ടിബയെ കാണാതാവുന്നത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇവർക്കായി പല സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പച്ചക്കറിത്തോട്ടത്തിനരികിലായി വയർ വീർത്ത നിലയിൽ പെരുമ്പാമ്പ് കിടക്കുന്നത് ഗ്രാമവാസികളുടെ ശ്രദ്ധയിൽപെട്ടു. സ്ത്രീയെ െപരുമ്പാമ്പ് വിഴുങ്ങിയതാവുമെന്ന് സംശയം തോന്നിയതിനാൽ അതിനെ കൊന്ന് വയറു കീറി നോക്കുകയായിരുന്നു.
ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും ആറു മീറ്റർ നീളമുള്ള പെരുമ്പാമ്പുകളെ കാണുന്നത് സാധാരണമാണ്. ചെറിയ മൃഗങ്ങളെ ആക്രമിക്കുന്ന പെരുമ്പാമ്പ്, മനുഷ്യനെ ഭക്ഷണമാക്കുന്നത് അപൂർവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.