ഡമകസ്കസ്: സിറിയയിൽ സർക്കാരും സഖ്യകക്ഷികളും 10ദിവസത്തിനിടെ വിമതകേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ ന ടത്തിയ വ്യോമാക്രമണത്തിൽ നൂറിലേറെ തദ്ദേശവാസികൾ കൊല്ലപ്പെട്ടതായി യു.എൻ. മൂന്നുമാസം നീണ്ട സൈനിക നീക്കത്തിനിടെ നാലുലക്ഷത്തോളം പേർ മേഖലയിൽ നിന്ന് പലായനം ചെയ്തു. നിരവധി സ്കൂളുകളും ആശുപത്രികളും കച്ചവടസ്ഥാപനകങ്ങളും ബോംബിട്ടു തകർത്തതായും യു.എൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാഷ്ലറ്റ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ശ്രദ്ധ പതിയേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ പിന്തുണയോടെയാണ് ബശ്ശാർ സൈന്യം ഏപ്രിൽ മുതൽ വടക്കുപടിഞ്ഞാറൻ മേഖലകളിൽ ആക്രമണം തുടങ്ങിയത്. 30 ലക്ഷം വീടുകളാണ് ഇവിടെ തകർന്നടിഞ്ഞത്. ഇദ്ലിബ്, അലപ്പോ, ഹമ, ലതാകിയ പ്രവിശ്യകളാണ് വടക്കുപടിഞ്ഞാറൻ മേഖലയിലുള്ളത്. ഇക്കാലയളവിലുണ്ടായ വ്യോമാക്രമണങ്ങളിൽ 730 ആളുകളാണ് മരണപ്പെട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.