ബഗ്ദാദ്: ഐ.എസിനെതിരെ സൈന്യം പോരാട്ടം രൂക്ഷമാക്കിയതോടെ മൂസിലില്‍നിന്ന് 5000ത്തോളം പേര്‍ പലായനം ചെയ്തതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട്. സിറിയന്‍ അതിര്‍ത്തി കടന്ന ഇവരെ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
മൂസിലില്‍നിന്ന് രക്ഷപ്പെടുന്ന ഐ.എസ് ഭീകരരും ഈ വഴി സിറിയയിലത്തൊന്‍ സാധ്യതയുള്ളതായും അഭ്യൂഹമുണ്ട്. ഏതാണ്ട് 15 ലക്ഷം ആളുകള്‍ മൂസിലില്‍ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇറാഖ് സേന മൂസിലിലേക്ക് കടക്കുന്നത് തടയാന്‍ തദ്ദേശവാസികളെ ഐ.എസ് മനുഷ്യകവചമായി ഉപയോഗിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനിടെ, സൈന്യത്തിനെതിരെ ഐ.എസ് രാസായുധം പ്രയോഗിച്ചതായി യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ബോംബുകളുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ച് രാസായുധമാണോ എന്നുറപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. മൂസിലില്‍ 5000ത്തിലേറെ ഐ.എസ് ഭീകരരുണ്ടെന്നാണ് കരുതുന്നത്.
പോരാട്ടം മൂന്നാം ദിവസത്തിലേക്കു കടന്നതോടെ മൂസിലിനടുത്ത ഹംദനിയ നഗരത്തിലാണ് ഇറാഖി സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സൈന്യത്തിന്‍െറ മുന്നേറ്റം തടയാന്‍ ഐ.എസ് ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്.
ഐ.എസ് ചാവേറാക്രമണത്തിന് ഉപയോഗിക്കാന്‍ പദ്ധതിയിട്ട അഞ്ചു കാറുകള്‍ നശിപ്പിച്ചതായി ഇറാഖി സൈന്യം അറിയിച്ചു. ഇറാഖി സൈന്യത്തെ പിന്തുണച്ചിരുന്ന കുര്‍ദ് പെഷമെര്‍ഗ പോരാളികള്‍ യുദ്ധമുഖത്തുനിന്ന് താല്‍ക്കാലിക പിന്മാറ്റം പ്രഖ്യാപിച്ചിരിക്കയാണ്. ആദ്യ ദിനം 52 ഐ.എസ് കേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. യു.എസ് സഖ്യസേനയും പോരാട്ടത്തില്‍ ഇറാഖിന് സഹായം നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.