ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണക്കേസ് അന്താരാഷ്ട്രതലത്തിൽ പാകിസ്താെൻറ പ്രതിച്ഛായ തകർത്തതായി വിദേശകാര്യ സെക്രട്ടറി റിയാസ് മുഹമ്മദ് ഖാൻ. മുംബൈ ആക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പാക് ഭീകരൻ മുഹമ്മദ് അജ്മൽ കസബിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് വധശിക്ഷ നടപ്പാക്കുകയും ചെയ്തു. കശ്മീർ വിഷയത്തിലും ഇൗ കേസ് ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത വിധത്തിലുള്ള നഷ്ടങ്ങൾ വരുത്തിവെച്ചു.
ആക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം രാജ്യത്തെ പിേന്നാട്ടടിപ്പിച്ചതായും ഖാൻ ചൂണ്ടിക്കാട്ടി. വാഷിങ്ടണിലെ പാക് എംബസിയിൽ കശ്മീർ ദേശീയദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.