ഇസ്ലാമാബാദ്: 23 ചെറുപാർട്ടികളുടെ മഹാസഖ്യവുമായി രാഷ്ട്രീയത്തിൽ സജീവമാകാനുള്ള പാക് മുൻ സൈനികഭരണാധികാരി പർവേസ് മുശർറഫിെൻറ ശ്രമങ്ങൾക്ക് തിരിച്ചടി. രൂപവത്കരിച്ച് ഒരു ദിവസം പിന്നിടും മുേമ്പ നിരവധി പാർട്ടികൾ സഖ്യത്തിൽ നിന്ന് പിന്മാറി.
മുശർറഫിെൻറ അവാമി ഇത്തിഹാദുമായി സഹകരിക്കാൻ തയാറല്ലെന്ന് പാകിസ്താൻ അവാമി തെഹ്രീകും മജ്ലിസ് വഹ്ദതെ മുസ്ലിമീനും വ്യക്തമാക്കി. സഖ്യത്തിൽ ചേരണമെന്നാവശ്യപ്പെട്ട് ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും പാർട്ടിവക്താക്കൾ അറിയിച്ചു. ദുബൈയിൽ വിഡിയോ കോൺഫറൻസിലൂടെയാണ് സഖ്യം രൂപവത്കരിച്ച കാര്യം മുശർറഫ് പ്രഖ്യാപിച്ചത്. കുടിയേറ്റസമൂഹത്തെ പ്രതിനിധീകരിക്കുന്ന ചെറുപാർട്ടികൾ െഎക്യപ്പെടേണ്ടത് ആവശ്യമാണെന്നും മുശർറഫ് ആഹ്വാനം ചെയ്തിരുന്നു. തന്നെ മുഹാജിർ എന്നാണ് മുശർറഫ് വിശേഷിപ്പിക്കുന്നത്. വിഭജനാനന്തരം ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയവരെയാണ് മുഹാജിറുകൾ എന്ന് വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.