ജകാർത്ത: സ്വവർഗാനുരാഗികളെ അനുകൂലിച്ച അമേരിക്കൻ കോഫി നിർമാണ കമ്പനിയെ ബഹിഷ്കരിക്കാൻ ഇന്തോനേഷ്യയിലെ മതനേതാവിെൻറ ആഹ്വാനം. 30 ദശലക്ഷം അംഗങ്ങളുള്ള അൻവർ അബ്ബാസിെൻറ മുഹമ്മദിയ എന്ന സംഘടനയാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകോത്തര കോഫി നിർമാണ കമ്പനിയായ സ്റ്റാർബക്സിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ലൈസൻസ് റദ്ദുചെയ്ത് കമ്പനിയെ രാജ്യത്ത് വിലക്കണമെന്നാണ് ഇവരുടെ ആവശ്യം. രാജ്യത്തെ പ്രത്യയശാസ്ത്രത്തിെനതിരാണ് സ്റ്റാർബക്സിെൻറ നിലപാടെന്നാണ് ഇവരുടെ വാദം.
സ്റ്റാർബക്സ് അവരുടെ ഉൽപന്നങ്ങൾ രാജ്യത്ത് വിറ്റഴിക്കുന്നതിന് എതിർപ്പില്ല. എന്നാൽ, സ്വവർഗാനുരാഗത്തെയും ഭിന്നലിംഗക്കാരെയും അനുകൂലിക്കുന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ അനുവദിക്കില്ലെന്ന് അൻവർ അബ്ബാസ് വ്യക്തമാക്കി. 2013ൽ ഇതേ നിലപാടിെൻറ പേരിൽ കമ്പനിക്ക് തങ്ങളുടെ ലൈസൻസ് നഷ്ടപ്പെട്ടിരുന്നു.
പിന്നീട് അത് പുനഃസ്ഥാപിക്കുകയായിരുന്നുവെന്നാണ് ഫോബ്സ് മാസിക റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തെ രണ്ടാമത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ഏസ് പ്രവിശ്യ ഒഴികെയുള്ള പ്രദേശങ്ങൾ സ്വവർഗാനുരാഗത്തിനെതിരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.