യാംഗോൻ: െഎക്യരാഷ്ട്രസഭക്ക് രാജ്യത്തിെൻറ പരമാധികാരത്തിൽ ഇടപെടാൻ അധികാരമില്ലെന്ന് മ്യാന്മർ സൈനിക മേധാവി മിൻ ആങ് ലായ്ങ്. റോഹിങ്ക്യൻ വംശഹത്യയിൽ പങ്കാളികളായ സൈനിക മേധാവിയും മറ്റുള്ള ഉദ്യോഗസ്ഥരും വിചാരണ നേരിടണമെന്ന യു.എൻ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു മിൻ ആങ്.
കഴിഞ്ഞ ദിവസം സൈനി പത്രത്തിലൂടെയാണ് പ്രസ്താവന പുറത്തുവന്നത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ നേരിടണമെന്ന റിപ്പോർട്ട് പുറത്തുവന്നശേഷം ആദ്യമായാണ് സൈനിക മേധാവി പ്രതികരിച്ചത്. ന്യൂയോർക്കിൽ യു.എൻ പൊതുസഭയിൽ റോഹിങ്ക്യൻ വിഷയം ചർച്ചക്കു വരാനിരിക്കെയാണ് പ്രസ്താവന പുറത്തുവന്നത്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ മ്യാന്മർ സൈന്യം രാഖൈൻ സംസ്ഥാനത്ത് നടത്തിയ അക്രമങ്ങളെ തുടർന്ന് ഏഴുലക്ഷത്തിലേറെ റോഹിങ്ക്യൻ വംശജരാണ് അഭയാർഥികളാക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.