സിംഗപ്പൂര്‍: റോഹിങ്ക്യന്‍ മുസ്ലിംകളുടെ പ്രശ്നം പരിഹരിക്കാന്‍ സമയം വേണമെന്ന് മ്യാന്‍മര്‍. സിങ്കപ്പുരില്‍ നടന്ന സെക്യൂരിറ്റി ഫോറത്തില്‍ മ്യാന്‍മര്‍ ഡെപ്യൂട്ടി ഡിഫന്‍സ് മേധാവി റിയര്‍ അഡ്മിറല്‍ മിന്‍റ് നേവാണ് ഇക്കാര്യം അറിയിച്ചത്. റോഹിങ്ക്യന്‍ വിഷയത്തില്‍ സര്‍ക്കാറിന് പൂര്‍ണ ബോധ്യം വന്നിട്ടുണ്ടെന്നും അക്രമത്തിനു പിന്നിലെ പ്രതികളെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റാഖൈന്‍ സംസ്ഥാനത്തുള്ള റോഹിങ്ക്യകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിച്ച് സൈന്യവും പൊലീസും പിഡീപ്പിച്ചിരുന്നു. ബുദ്ധ തീവ്രവാദികളുടെ വ്യാപക അക്രമണത്തിലും സഹികെട്ട് 66000 റോഹിങ്ക്യകളാണ് അയല്‍ രാജ്യമായ ബംഗ്ളാദേശിലേക്ക് പലായനം ചെയ്തത്. ഇതോടെ സൗത്ത് ഏഷ്യന്‍ മുസ്ലിം രാജ്യങ്ങളില്‍ നിന്നും യു.എന്നില്‍ നിന്നും മ്യാന്‍മര്‍ വ്യാപക എതിപ്പ് ഏറ്റുവാങ്ങിയിരുന്നു. അന്താരാഷ്ട്രാ തലത്തില്‍ ഒറ്റപ്പെട്ട മ്യാന്‍മര്‍ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് യു.എന്നിനെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.