യാംഗോൻ: മ്യാന്മറിൽ സൈനികരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെ 120 പേരുമായി സഞ്ചരിച്ച സൈനിക വിമാനം അപ്രത്യക്ഷമായി. ഇവരിൽ14 പേർ വിമാനജീവനക്കാരാണ്. തെക്കൻ നഗരമായ മീക്കിൽനിന്ന് യാംഗോനിലേക്ക് പോയ വിമാനത്തിൽ 12േലറെ കുട്ടികളുമുണ്ടായിരുന്നു. അതേസമയം, കാണാതായ വിമാനത്തിെൻറ അവശിഷ്ടങ്ങൾ അന്തമാൻ സമുദ്രത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ദവേയ് നഗരത്തിൽനിന്ന് 218 കി.മീറ്റർ അകലെയാണ് വിമാനാവശിഷ്ടങ്ങൾ കണ്ടതെന്ന് വിനോദസഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇവിടെ നാവികസേനയുടെ നാലു കപ്പലുകളും രണ്ട് സേന വിമാനങ്ങളും തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച ഉച്ചക്കുശേഷം പറന്നുയർന്ന വിമാനത്തിന് എയർട്രാഫിക് കൺട്രോൾ റൂമുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിമാനം അപ്രത്യക്ഷമാകുന്ന സമയത്ത് കാലാവസ്ഥ മോശമായിരുന്നില്ല. ചൈനീസ് നിർമിതമായ വൈ-എട്ട് എഫ്-200 േശ്രണിയിലുള്ള വിമാനം മ്യാന്മർ സാധാരണ ചരക്കുകടത്തിനാണ് ഉപയോഗിക്കുന്നത്.
കാണാതായ വിമാനം കഴിഞ്ഞവർഷം മാർച്ചിലാണ് വാങ്ങിയത്. രാജ്യത്ത് ഉപയോഗിക്കുന്ന വിമാനങ്ങളിലേറെയും പഴഞ്ചനാണെന്ന് മ്യാന്മർ മുൻ വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. സൈനികഭരണ കാലത്ത് പടിഞ്ഞാറൻ രാജ്യങ്ങൾ മ്യാന്മറിന് ഉപരോധമേർപ്പെടുത്തിയപ്പോൾ ചൈനയിൽനിന്നാണ് ഇവർ കൂടുതൽ വിമാനങ്ങൾ വാങ്ങിയത്.
കഴിഞ്ഞവർഷം െഫബ്രുവരിയിൽ മ്യാന്മർ തലസ്ഥാനമായ നയ്പിഡാവിൽ പറന്നുയർന്ന ഉടൻ എയർഫോഴ്സിെൻറ വിമാനം കത്തി അഞ്ചുപേർ മരിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ ഹെലികോപ്ടർ തകർന്ന് മൂന്ന് സൈനിേകാദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.