നയ്പിഡാവ്: റോഹിങ്ക്യൻ മുസ്ലിംകൾക്കുനേരെ അരങ്ങേറുന്ന ക്രൂരതയെക്കുറിച്ച അന്വേഷണത്തിൽനിന്ന് യു.എൻ സംഘത്തെ പിന്തിരിപ്പിക്കാൻ വീണ്ടും മ്യാന്മറിെൻറ ശ്രമം. യു.എന്നിെൻറ അന്വേഷണം രൈഖൻ സംസ്ഥാനത്തെ കൂടുതൽ പ്രശ്നത്തിലേക്ക് തള്ളിവിടുമെന്ന് മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിയുടെ സുരക്ഷ ഉപദേഷ്ടാവ് തൗങ് തുൻ മുന്നറിയിപ്പ് നൽകി. യു.എന്നിനോട് തങ്ങൾ സഹകരിക്കില്ലെന്നും തൗങ് തുൻ പറഞ്ഞു. സായുധസേനയുടെ ക്രൂരതയെക്കുറിച്ച് അന്വേഷിക്കാൻ യു.എൻ നിയോഗിച്ച മൂന്നംഗ സംഘത്തിന് മ്യാന്മർ നേരേത്ത വിസ നിഷേധിച്ചിരുന്നു. ഇവിടെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾക്കെതിെര സൂചിയോ അവരുടെ ഉന്നതതല ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. കഴിഞ്ഞ ഒക്ടോബർ മുതലാണ് മ്യാന്മറിെൻറ വടക്കൻ ഭാഗമായ രൈഖൻ സംസ്ഥാനം കൂടുതൽ പ്രശ്നഭരിതമായത്.
അതിർത്തി പോസ്റ്റിൽ കാവൽനിന്നിരുന്ന പട്ടാളക്കാർക്കുനേരെ റോഹിങ്ക്യകൾ ആക്രമണം നടത്തിയെന്ന് ആരോപിച്ച് അതിനു മറുപടിയായി മേഖലയിൽ സൈനികനടപടി ആരംഭിക്കുകയായിരുന്നു. ഇതേതുടർന്ന് 90,000ത്തോളം റോഹിങ്ക്യകൾ ഇവിടെനിന്ന് വീടുപേക്ഷിച്ചുപോയതായി യു.എൻ റിപ്പോർട്ട് പറയുന്നു.
കൊള്ളയും െകാലയും ബലാത്സംഗങ്ങളും വ്യാപകമായി അരങ്ങേറുകയും ചെയ്തു. റിപ്പോർട്ടിനു പിന്നാലെ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ സ്വതന്ത്ര അന്തർദേശീയ സംഘത്തെ നിയമിക്കാൻ യു.എൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.