യാംഗോൻ: മ്യാൻമറിെല റോഹിങ്ക്യൻ കൂട്ടക്കൊല പുറംലോകത്തെ അറിയിച്ചതിന് രണ്ടു റോയിേട്ടഴ്സ് മാധ്യമപ്രവർത്തകരെ ഏഴുവര്‍ഷം തടവിന് ശിക്ഷിച്ച നടപടിയെ ന്യായീകരിച്ച് ജനാധിപത്യ നേതാവ് ഒാങ്സാന്‍ സൂചി. സംഭവത്തിൽ ഇതുവരെ മൗനം പാലിക്കുകയായിരുന്നു സൂചി. മാധ്യമപ്രവര്‍ത്തനത്തിെൻറ പേരിലല്ല, ഔദ്യോഗിക രഹസ്യം സൂക്ഷിക്കല്‍ നിയമം ലംഘിച്ചതിെൻറ പേരിലാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതെന്നാണ് സൂചിയുടെ ന്യായീകരണം. വിയറ്റ്നാമില്‍ സൗത്ത് -ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ അസോസിയേഷനില്‍ വേള്‍ഡ് ഇക്കണോമിക് ഫോറം സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മാധ്യമപ്രവര്‍ത്തകരായ വാ ലോൺ, കവ സോ അഓ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ വിധിച്ച മ്യാന്മര് കോടതിയുടെ നടപടി ആഗോളവ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൂചി ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കോടതി ഉത്തരവിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപ്പീല്‍ നല്‍കാമെന്നും സൂചി പറഞ്ഞു. വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ ‘എവിടെയാണ് അനീതി’യെന്ന് ചൂണ്ടിക്കാട്ടണമെന്നും സൂചി പറഞ്ഞു. മ്യാന്മര് സൈന്യം ഇന്ദിന് ഗ്രാമത്തിലെ ഗ്രാമീണരുടെ സഹായത്തോടെ റോഹിങ്ക്യകളെയും കൗമാരക്കാരായ ആണ്‍കുട്ടികളെയും തടഞ്ഞുനിര്‍ത്തി സെപ്റ്റംബര്‍ രണ്ടിന് വധശിക്ഷ നടപ്പാക്കിയെന്നും റോയിേട്ടഴ്സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.