ലാഹോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് പാകിസ്താെൻറ വ്യോമമേഖലയ ിലൂടെ സഞ്ചരിക്കുന്നതിന് ഇന്ത്യ നൽകിയ അപേക്ഷ പാകിസ്താൻ അനുവദിച്ചു. ഈ ആഴ്ച കിർഗിസ്താൻ തലസ്ഥാനമായ ബിഷ്കേകിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പാക് വ്യോമമേഖല വഴി മോദി സഞ്ചരിക്കുന്നത്. ഇന്ത്യ-പാക് സമാധാന സംഭാഷണത്തോട് ഇന്ത്യ അനുകൂലമായി പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് അനുമതി നൽകിയതെന്ന് മുതിർന്ന പാക് അധികൃതർ പറഞ്ഞു. ഈമാസം 13, 14 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും പങ്കെടുക്കുന്നുണ്ട്.
പാക് അതിർത്തി ഭേദിച്ച് ഇന്ത്യൻ സേന ബാലാകോട്ടിൽ നടത്തിയ ‘സർജിക്കൽ സ്ട്രൈക്കി’ന് ശേഷം ഫെബ്രുവരി 26ന് പാക് വ്യോമമേഖല പൂർണമായും അടച്ചിരുന്നു. പിന്നീട്, തെക്കൻ പാകിസ്താനിലേക്കുള്ള രണ്ട് വഴികൾ മാത്രമാണ് തുറന്നിരുന്നത്. ഉച്ചകോടിയുടെ ഭാഗമായി ഇരു പ്രധാനമന്ത്രിമാരും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെങ്കിലും ഇന്ത്യ മികച്ച രീതിയിൽ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാക് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.