ഇസ്ലാമാബാദ്: അഫ്ഗാൻ െമാണാലിസ ഷർബത്ഗുലയെ നാടുകടത്തില്ലെന്ന് പാകിസ്താൻ സർക്കാർ. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചതിന് അറസ്റ്റിലായ ഷര്‍ബത് ഗുലയെ പാകിസ്താനില്‍നിന്ന് നാടുകടത്താന്‍ പെഷാവര്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
മാനുഷിക പരിഗണന നൽകിയാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഷർബത് ഗുലയെ നാടുകടത്തരുതെന്ന് തെഹ്രീക്–ഇ–ഇൻസാഫ് ചെയർമാൻ ഇമ്രാൻഖാനും ആവശ്യെപ്പട്ടിരുന്നു.
ഒക്ടോബര്‍ 26നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡില്‍ അനധികൃതമായി പാകിസ്താനില്‍ കഴിഞ്ഞതിന് ഷര്‍ബത് ഗുലയെ പെഷാവറിലെ വീട്ടില്‍നിന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിവ് ഏജന്‍സി അറസ്റ്റ് ചെയ്തത്. ഷര്‍ബത് ഗുല കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.
വിധവയായ ഷര്‍ബത് ഗുല രോഗബാധിതയാണെന്നും കുടുംബത്തിന്‍െറ അത്താണിയാണെന്നും ഗുലയുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. റിമാന്‍ഡ് കാലാവധി ബുധനാഴ്ച പൂര്‍ത്തിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.