ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിൽ പാക് ബന്ധമുണ്ടെന്ന് പ്രസ്താവിച്ച പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് െസനറ്റിൽ ശകാര വർഷം. ഭരണ- പ്രതിപക്ഷ കക്ഷി ഭേദമില്ലാതെ സെനറ്റർമാർ ശരീഫിനെതിരെ നിലപാടെടുത്തു. ശരീഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ചിലർ ആവശ്യപ്പെട്ടു.
രാജ്യത്തെ അപമാനിക്കുന്ന തരത്തിൽ നിരുത്തരവാദപരമായ പ്രസ്താവനയാണ് പാകിസ്താൻ മുസ്ലിം ലീഗ്-എൻ നേതാവ് ശരീഫ് നടത്തിയത്. പ്രസതാവന പിൻവലിച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും സെനറ്റ് ആവശ്യപ്പെട്ടു. മൂന്നു തവണ പ്രധാനമന്ത്രിയായ വ്യക്തിയിൽ നിന്ന് ഇത്തരമൊരു പ്രസ്താവന ഉണ്ടാകാൻ ഇടയായ സാഹചര്യം അന്വേഷണ വിധേയമാക്കണമെന്നും സെനറ്റംഗങ്ങൾ ആവശ്യപ്പെട്ടു.
ഭരണത്തിലിരിക്കെ പി.എം.എൽ^ എൻ സഖ്യകക്ഷിയായ ജംഇയത്തെ ഉലമ ഇ ഇസ്ലാം ഫസലും ശരീഫിനെ വിമർശിച്ചു. ശത്രുക്കളുടെ വിവരണം ശരീഫ് അംഗീകരിച്ചുവെന്ന് ജംഇയത്തെ ഉലമ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡോൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ 26/11 ഭീകരാക്രമണത്തിനു പിന്നിലെ പാക്ബന്ധത്തെക്കുറിച്ച് നവാസ് ശരീഫ് തുറന്നുസമ്മതിച്ചിരുന്നു. മാത്രമല്ല, അതിർത്തി കടന്ന് മുംബൈയിലെ 150ഒാളം പേരെ കൊല്ലാൻ ഭീകരരെ അനുവദിക്കുന്ന പാക് നയത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്തുകൊണ്ട് ഈ ഭീകരാക്രമണ കേസിൽ നമുക്ക് വിചാരണ പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നും നവാസ് ശരീഫ് അഭിമുഖത്തിൽ ചോദിച്ചിരുന്നു. റാവൽപിണ്ടി ഭീകരവിരുദ്ധ കോടതിയിൽ മുംെബെ ഭീകരാക്രമണ കേസ് വിചാരണ നിലച്ചിരിക്കുകയാണ്. ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താൻ സ്വയം ഒറ്റപ്പെടുകയായിരുന്നു. നമ്മൾ നമ്മളെ സ്വയം ഒറ്റപ്പെടുത്തുകയായിരുന്നു. നമ്മുടെ വിശദീകരണം സ്വീകരിക്കപ്പെട്ടില്ല, അഫ്ഗാനിസ്താന്റേത് സ്വീകരിക്കപ്പെട്ടു. ഇത് നമ്മൾ പരിഗണിക്കേണ്ടതുണ്ട്- ശരീഫ് പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഈദിെൻറയും മൗലാന മസൂദ് അസ്ഹറിെൻറയും ഭീകരസംഘടനകളായ ജമാഅത്തുദ്ദഅ്വയെയും ജെയ്ശെ മുഹമ്മദിനെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും രാജ്യത്ത് ഭീകര സംഘടനകൾ സജീവമാണെന്നും ശരീഫ് പറഞ്ഞിരുന്നു.
എന്നാൽ ശരീഫിന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിലൂടെ അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു. അഭിമുഖത്തെ ഇന്ത്യൻ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് ബോധപൂർവമായോ അബോധപൂർവമായോ പാകിസ്താൻ ഇലക്ട്രോണിക്-സോഷ്യൽ മീഡിയ വഴിയും ഇത്തരം പ്രചരണങ്ങളുണ്ടായി. അഭിമുഖത്തിലെ മുഴുവൻ വസ്തുതകളും പരിശോധിക്കാതെയുള്ള കുപ്രചരണം അപലപിക്കപ്പെടേണ്ടതാണ് എന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.