ഇസ്ലാമാബാദ്: അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിട്ടും പാനമ പേപേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിെൻറ വിചാരണക്കായി മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ മക്കളും മരുമകനും അക്കൗണ്ടബിലിറ്റി കോടതിയിൽ ഹാജരാകില്ലെന്ന് റിപ്പോർട്ട്. എന്നാൽ ശരീഫ് ഹാജരാകും.
ശരീഫിെൻറ പത്നി കുൽസൂമിെൻറ ചികിത്സ നടക്കുന്നതിനാൽ ഇവർക്ക് ലണ്ടനിൽനിന്ന് വരാനാകില്ലെന്ന് പഞ്ചാബ് നിയമമന്ത്രി റാണ സനാവുല്ല അറിയിച്ചു. മൂന്നാം തവണയാണ് ഇവർ കോടതിനടപടികൾ ബഹിഷ്കരിക്കാനൊരുങ്ങുന്നത്. തുടർന്ന് കോടതി ജാമ്യമില്ല അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു. തൊണ്ടക്ക് അർബുദം ബാധിച്ച കുൽസൂമിന് മൂന്ന് ശസ്ത്രക്രിയകൾ നടത്തിയിരുന്നു. കീമോ തെറപ്പി തുടങ്ങാനിരിക്കയാണ്.
അതേസമയം, കഴിഞ്ഞമാസം 26നു നടന്ന വാദംകേൾക്കലിൽ നവാസ് ശരീഫ് കോടതിയിൽ ഹാജരായിരുന്നു. കോടതി നടപടികളിൽ നേരിട്ട് ഹാജരാവണമെന്ന നിർദേശത്തിൽ ഇളവുവേണമെന്ന ശരീഫിെൻറ ആവശ്യം ജഡ്ജി തള്ളുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.