ഇസ്ലാമാബാദ്: പാനമരേഖകൾ പുറത്തുവന്നതിനുപിന്നാലെ പ്രധാനമന്ത്രിപദവി നഷ്ടമായ നവാസ് ശരീഫും കുടുംബവും രാജ്യം വിടാതിരിക്കാൻ നടപടിയുമായി പാകിസ്താൻ. ലണ്ടനിൽ അനധികൃത സ്വത്തുസമ്പാദ്യമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതിനെതുടർന്നുള്ള കേസുകൾ നേരിടുന്നതിനാലാണ് 67 കാരനായ ശരീഫിനെയും കുടുംബത്തിലെ നാലുപേരെയും യാത്രാവിലക്കുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇസ്ലാമാബാദ് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) നടപടികൾ ആരംഭിച്ചത്. സുപ്രീംകോടതി അയോഗ്യനാക്കിയതിനെതുടർന്ന് ജൂലൈയിലാണ് ശരീഫ് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചത്. തുടർന്ന് സെപ്റ്റംബർ എട്ടിന് എൻ.എ.ബി ശരീഫിനും കുടുംബത്തിനുമെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ശരീഫ്, മക്കളായ ഹുസൈൻ, ഹസൻ, മറിയം, മരുമകൻ മുഹമ്മദ് സഫ്ദർ എന്നിവരുടെ പേരുകളാണ് യാത്രാവിലക്ക് ഏർപ്പെടുത്തുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി എൻ.എ.ബി പ്രാരംഭ നടപടികൾ ആരംഭിച്ചതായും പാകിസ്താൻ പത്രമായ ഡോൺ റിപ്പോർട്ടുചെയ്തു. യു.കെയിൽ താമസമാക്കിയ ശരീഫിെൻറ മക്കളായ ഹസനും ഹുസൈനും ഇതുവരെയും കോടതിനടപടികളിൽ സഹകരിക്കാത്തതിനെതുടർന്ന് ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഇവരുടെ പാസ്പോർട്ട് റദ്ദാക്കാനും നിർേദശമുണ്ട്്. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ശരീഫിെൻറയും കുടുംബത്തിെൻറയും നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.