ലണ്ടൻ: കോടതിയിൽനിന്ന് ഒാടിമറയുന്ന ഏകാധിപതിയല്ല താനെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഇസ്ലാമാബാദിലെ കോടതി വിധിപറയാനിരിക്കെയാണ് ശരീഫിെൻറ പ്രസ്താവന. അർബുദബാധിതയായ ഭാര്യയുടെ ചികിത്സാർഥം ലണ്ടനിലാണ് ഇപ്പോൾ നവാസ്.
സ്വത്ത് സമ്പാദന കേസിൽ വെള്ളിയാഴ്ച വിധിപറയാൻ നേരത്തേ കോടതി തീരുമാനിച്ചിരുന്നു. എന്നാൽ, ഇൗ വിധിപറയൽ ൈവകിപ്പിക്കണമെന്ന് ശരീഫ് കോടതിയോട് അഭ്യർഥിച്ചിരുന്നു. ‘‘കഴിഞ്ഞ 21 ദിവസമായി എെൻറ ഭാര്യ വെൻറിലേറ്ററിലാണ്. കോടതി മുറിയിൽ വെച്ചുതന്നെ വിധി കേൾക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എെൻറ മകളുമൊത്ത് നൂറിലേറെ തവണ ഹാജരായ അതേ കോടതി മുറിയിൽ വെച്ചുതന്നെ. വിധി അനുകൂലമായാലും ഇല്ലെങ്കിലും മടങ്ങിവരും’’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.