ഇസ്ലാമാബാദ്: മാലദ്വീപിെൻറ 52ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സംബന്ധിക്കുന്നതിന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ത്രിദിന സന്ദർശനത്തിനൊരുങ്ങുന്നു. ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായാണ് മാലദ്വീപ് പ്രസിഡൻറ് അബ്ദുല്ല യമീൻ അബ്ദുൽ ഖയ്യൂം ശരീഫിനെ ക്ഷണിച്ചിരിക്കുന്നത്. യമീനുമൊത്ത് അദ്ദേഹം ചർച്ച നടത്തുമെന്നും രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധമടക്കമുള്ള വിവിധ മേഖലകളിൽ സഹകരണത്തിനായുള്ള കരാറുകളിൽ ഏർപ്പെടുമെന്നും പാക് വിദേശകാര്യ ഒാഫിസ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
1966 ജൂലൈ 26ന് മാലദ്വീപ് സ്ഥാപിതമായതു മുതൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം നാൾക്കുനാൾ ശക്തിപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.