നവാസിന്‍റെ പിൻഗാമിയാര്? പത്നി കുൽസൂമിന് സാധ്യതയേറുന്നുവെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: പാനമ പേപ്പർ പുറത്തുവിട്ട അഴിമതിക്കേസിൽ സുപ്രീംകോടതി അയോഗ്യനാക്കിയ പാകിസ്താൻ പ്രസിഡന്‍റ്  നവാസ് ഷരീഫിന്‍റെ പിൻഗാമിയെ ഇന്ന് തീരുമാനിക്കും. നവാസിന്‍റെ പത്നി കുൽസും ശരീഫിനും ഇളയ സഹോദരൻ ശഹബാസ് ശരീഫിനുമാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്നൽ പഞ്ചാബ് മുഖ്യമന്ത്രിയായ ശഹബാസിനെ പ്രധാനമന്ത്രിയായി അവരോധിക്കുന്നത് കൂടുതൽ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമോയെന്ന ആശങ്കയും നിലവിലുണ്ട്. അതിനാൽ കുൽസും തന്നെ പ്രധാനമന്ത്രി പദത്തിലെത്താൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 

എന്തായാലും തന്‍റെ കാബിനറ്റ് അംഗങ്ങൾക്ക് അധികാരം കൈമാറാൻ നവാസ് ശരീഫ് ഒരുക്കമല്ല. തന്‍റെ ഏറ്റവും വിശ്വസ്തനും അടുത്ത ബന്ധുവുമയിരുന്ന ഇശ്കർ ധറിനും സുപ്രീംകോടതി അയോഗ്യത കൽപ്പിച്ചിരിക്കുകയാണ്. 

ഇന്നലെ പാ​ക്​ സു​പ്രീം​കോ​ട​തി​യു​ടെ തി​ങ്ങി​നി​റ​ഞ്ഞ ഒ​ന്നാം ന​മ്പ​ർ മു​റി​യി​ൽ ജ​സ്​​റ്റി​സ്​ ഇ​അ്​​ജാ​സ്​ അ​ഫ്​​സ​ൽ ഖാ​ൻ ആ​ണ്​ അ​ഞ്ച്​ അം​ഗ ബെ​ഞ്ചി​​​​​​​െൻറ ഏ​ക​ക​ണ്​​ഠ​മാ​യ വി​ധി ​പ്ര​സ്​​താ​വി​ച്ച​ത്.  പാ​ർ​ല​മ​​​​​​െൻറ്​ അം​ഗം സ​ത്യ​സ​ന്ധ​നും നീ​തി​മാ​നും ആ​യി​രി​ക്ക​ണ​മെ​ന്ന്​ നി​ഷ്​​ക്ക​ർ​ഷി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​​ച്ഛേ​ദം 62ഉം 63​ഉം ആ​ധാ​ര​മാ​ക്കി​യാ​ണ്​​ ശ​രീ​ഫി​നെ കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ​ത്. പാ​ർ​ല​മ​​​​​​െൻറ്​ അം​ഗ​ത്വ​ത്തി​ൽ​നി​ന്ന്​​ അ​യോ​ഗ്യ​നാ​കു​േ​മ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ൽ തു​ട​രാ​നാ​കി​ല്ലെ​ന്ന്​ ജ​സ്​​റ്റി​സ്​ ഖാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ശ​രീ​ഫി​നെ ​അ​േ​യാ​ഗ്യ​നാ​ക്കി ഉ​ത്ത​ര​വി​റ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ടും പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ൽ നി​ന്ന്​ നീ​ക്കം ചെ​യ്യാ​ൻ പ്ര​സി​ഡ​ൻ​റി​നോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കോ​ട​തി​വി​ധി വ​ന്ന​യു​ട​ൻ പാ​ക്​ ടെ​ലി​വി​ഷ​ൻ ചാ​ന​ലാ​ണ് (പി.​ടി.​വി) പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ജി​വാ​ർ​ത്ത ആ​ദ്യം അ​റി​യി​ച്ച​ത്.

ന​വാ​സ്​ ശ​രീ​ഫി​നും​ അ​ദ്ദേ​ഹ​ത്തി​​​​​​​െൻറ മ​ക്ക​ളാ​യ ഹു​സൈ​ൻ, ഹ​സ​ൻ, മ​റി​യം എ​ന്നി​വ​ർ​ക്കു​മെ​തി​രെ ആ​റാ​ഴ്​​ച​ക്ക​കം അ​ഴി​മ​തി കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​റു​മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി കോ​ട​തി​യോ​ട്​ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ധ​ന​മ​ന്ത്രി ഇ​സ്​​ഹാ​ഖ്​ ദ​ർ, ദേ​ശീ​യ അ​സം​ബ്ലി അം​ഗം ക്യാ​പ്​​റ്റ​ൻ മു​ഹ​മ്മ​ദ്​ സ​ഫ്​​ദ​ർ എ​ന്നി​വ​രെ​യും ന​വാ​സ്​ ശ​രീ​ഫി​നൊ​പ്പം കോ​ട​തി അ​യോ​ഗ്യ​രാ​ക്കി​യി​ട്ടു​ണ്ട്.

ഇൗ ​വ​ർ​ഷം മേ​യി​ലാ​ണ്​ ശ​രീ​ഫി​നും കു​ടും​ബ​ത്തി​നു​മെ​തി​രാ​യ അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​ൻ സു​പ്രീം​കോ​ട​തി സം​യു​ക്​​ത അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. പാ​കി​സ്​​താ​​ൻ ത​ഹ്​​രീ​കെ ഇ​ൻ​സാ​ഫ്, അ​വാ​മി മു​സ്​​ലിം ലീ​ഗ്, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി എ​ന്നീ പാ​ർ​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്​​ടോ​ബ​ർ മു​ത​ലാ​ണ്​​ സു​പ്രീം​കോ​ട​തി കേ​സ്​ പ​രി​ഗ​ണ​ന​ക്കെ​ടു​ത്ത​ത്.

Tags:    
News Summary - Nawaz Sharif May Pick Wife Kulsoom Nawaz Over Brother Shehbaz Sharif as Pakistan PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.