രാജ്യസ്നേഹം തെളിയിക്കാൻ ആരുടേയും സർട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല-ശരീഫ്

ഇസ്ലാമാബാദ്: മും​ബൈ ആ​ക്ര​മ​ണത്തെക്കുറിച്ച് മുൻ പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ശ​രീ​ഫിന്‍റെ പ്രസ്താവന വ്യാപകമായ വിമർശനത്തിന് വഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ശരീഫ്. കഴിഞ്ഞ ദിവസം ഡോൺ പത്രത്തിന് നൽകിയ അഭിമുഖത്തിൽ 26/11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ പാ​ക്​​ബ​ന്ധത്തെക്കുറിച്ച് ന​വാ​സ് ശ​രീ​ഫ് തു​റ​ന്നു​സ​മ്മ​തി​ച്ച​ിരുന്നു. മാത്രമല്ല, അ​തി​ർ​ത്തി ക​ട​ന്ന് മും​ബൈ​യി​ലെ 150ഒാ​ളം പേ​രെ കൊ​ല്ലാ​ൻ ഭീ​ക​ര​രെ അ​നു​വ​ദി​ക്കു​ന്ന പാ​ക് ന​യ​ത്തെ ചോ​ദ്യം ​ചെ​യ്യു​ക​യും ചെ​യ്തിരുന്നു.

എന്നാൽ ശരീഫിന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് പ്രസ്താവനയിലൂടെ അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു. അഭിമുഖത്തെ ഇന്ത്യൻ മീഡിയ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് ബോധപൂർവമായോ അബോധപുർവമായോ പാകിസ്താൻ ഇലക്ട്രോണിക്-സോഷ്യൽ മീഡിയ വഴിയും ഇത്തരം പ്രചരണങ്ങളുണ്ടായി. അഭിമുഖത്തിലെ മുഴുവൻ വസ്തുതകളും പരിശോധിക്കാതെയുള്ള കുപ്രചരണം അപലപിക്കപ്പെടേണ്ടതാണ് എന്നും പ്രസ്താവനയിൽ പറയുന്നു.

പി.എം.എൽ(എൻ) രാജ്യത്തെ പ്രധാന പാർട്ടിയാണ്. അതിന്‍റെ ഉന്നതനായ നേതാവ് പാകിസ്താന്‍റെ ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നയാളാണെന്ന് തെളിയിക്കാൻ ഒരു സർട്ടിഫിക്കറ്റിന്‍റെയും ആവശ്യമില്ല. 1998ൽ മറ്റെല്ലാ എതിർപ്പുകളേയും മറികടന്നുകൊണ്ട് പാകിസ്താനെ ന്യൂക്ളിയർ ശക്തിയായി ഉയർത്തി പാകിസ്താന് ചരിത്രത്തിൽ സ്ഥാനം നേടിക്കൊടുത്ത വ്യക്തിയാണ് ശരീഫെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം, ശരീഫിന്‍റെ അഭിമുഖത്തിന്‍റെ പശ്ചാത്തലത്തിൽ ഉന്നതതലയോഗം വിളിച്ചു ചേർക്കാൻ പാക് സൈന്യം തീരുമാനിച്ചു. ശരീഫ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് പാകിസ്താൻ തെഹ് രീക്-ഇ-ഇൻസാഫ് ചെയർപേഴ്സൺ ഇമ്രാൻ ഖാൻ പറഞ്ഞു. മകന്‍റെ സമ്പത്ത് സംരക്ഷിക്കാൻ വേണ്ടിയാണ് ശരീഫ് ഈ പ്രസ്താവന നട്തതിയതെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. പ്രസ്താവനയെ തുടർന്ന് പാകിസ്താനിലെ വിവിധ കോണുകളിൽ നിന്നും നിന്നും വലിയ വിമർശനമാണ് ശരീഫ് നേരിടുന്നത്. 

എ​ന്തു​കൊ​ണ്ട് ഈ ​ഭീ​ക​രാ​ക്ര​മ​ണ കേ​സി​ൽ ന​മു​ക്ക് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പാ​ന​മ പേ​പ്പ​ർ കേ​സി​ൽ പാ​ക് സു​പ്രീം​കോ​ട​തി പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ൽ​നി​ന്ന് ആ​ജീ​വ​നാ​ന്തം വി​ല​ക്കി​യ ന​വാ​സ് ശ​രീ​ഫ് അ​ഭി​മു​ഖ​ത്തി​ൽ ചോ​ദി​ച്ചിരുന്നു. റാ​വ​ൽ​പി​ണ്ടി ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​യി​ൽ മും​െ​ബെ ഭീ​ക​രാ​ക്ര​മ​ണ കേ​സ് വി​ചാ​ര​ണ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പാ​കി​സ്താ​ൻ സ്വ​യം ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ന​മ്മ​ൾ ന​മ്മ​ളെ സ്വ​യം ഒ​റ്റ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ന​മ്മു​ടെ വി​ശ​ദീ​ക​ര​ണം സ്വീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല, അ​ഫ്ഗാ​നി​സ്താന്‍റേ ​ത് സ്വീ​ക​രി​ക്ക​പ്പെ​ട്ടു. ഇ​ത് ന​മ്മ​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്- ശ​രീ​ഫ് പ​റ​ഞ്ഞു. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​​​​െൻറ സൂ​ത്ര​ധാ​ര​ൻ ഹാ​ഫി​സ് സ​ഈ​ദി​​​​​​െൻറ​യും മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​റി​​​​​​െൻറ​യും ഭീ​ക​ര​സം​ഘ​ട​ന​ക​ളാ​യ ജ​മാ​അ​ത്തു​ദ്ദ​അ് യെ​യും ജെ​യ്ശെ മു​ഹ​മ്മ​ദി​നെ​യും പേ​രെ​ടു​ത്ത് പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും രാ​ജ്യ​ത്ത് ഭീ​ക​ര സം​ഘ​ട​ന​ക​ൾ സ​ജീ​വ​മാ​ണെ​ന്നും ശ​രീ​ഫ് പ​റ​ഞ്ഞിരുന്നു. 

Tags:    
News Summary - Nawaz Sharif says media ‘grossly misinterpreted’ his Mumbai attacks remark-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.