ഇസ്ലാമാബാദ്: പാകിസ്താനിെല അസ്ഥിരമായ രാഷ്ട്രീയ കാലാവസ്ഥയിൽ സ്ഥാനം തെറിക്കുന്ന ഭരണാധികാരികളുടെ കഥകൾ അത്ര പുതുമയുള്ളതല്ല. എന്നാൽ, മൂന്നുതവണ പ്രധാനമന്ത്രിപദത്തിൽ ഇരുന്നേപ്പാഴും കാലാവധി തികയാതെ പുറത്തേക്കിറങ്ങേണ്ടിവന്നു നവാസ് ശരീഫ് എന്ന 67 കാരന്. ഇതിൽ ആദ്യത്തേത് പ്രസിഡൻറിനാലും രണ്ടാംതവണ സൈന്യത്താലും മൂന്നാമത് നീതിപീഠത്താലും എന്നതും ശ്രദ്ധേയമായി. രാജ്യത്തെ ഏറ്റവും കരുത്തുറ്റതെന്ന് കരുതുന്ന കുടുംബത്തെയും ഭരണകക്ഷിയായ പി.എം.എൽ- എൻ പാർട്ടിയെയും ഒരുപോലെ മുന്നോട്ട് നയിച്ച അതികായൻ ഇത്തവണ വീണത് അഴിമതിക്കുരുക്കിൽ തടഞ്ഞാണ്.
ലാഹോറിലെ ഏറ്റവും സമ്പന്ന കുടുംബത്തിൽ 1949ൽ ആയിരുന്നു ശരീഫിെൻറ ജനനം. ഇത്തിഫാഖ്, ശരീഫ് ഗ്രൂപ്പുകളുടെ സ്ഥാപകനും രാജ്യത്തെ പ്രമുഖ ഉരുക്കു വ്യവസായിയുമായിരുന്നു പിതാവ് മിയാൻ മുഹമ്മദ് അശ്റഫ്. ഇംഗ്ലീഷ് ഭാഷ മാധ്യമമായ സ്വകാര്യസ്കൂളുകളിൽ ആയിരുന്നു വിദ്യാഭ്യാസം.
നിയമത്തിൽ ബിരുദം കരസ്ഥമാക്കിയശേഷം പിതാവിെൻറ ഉരുക്ക് കമ്പനിയിൽ ചേർന്നു. 1970നു ശേഷമായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള കാൽവെപ്പ്. മുൻ പട്ടാളഭരണാധികാരി സിയാവുൽ ഹഖിെൻറ രക്ഷാകർതൃത്വത്തിലായിരുന്നു തുടർന്നുള്ള കാലം. ഹഖ് ശരീഫിനെ ആദ്യം ധനമന്ത്രിയും പിന്നീട് പാക് പഞ്ചാബിെൻറ മുഖ്യമന്ത്രിയുമാക്കി.
1985 മുതൽ 1990ൽ പ്രധാനമന്ത്രി പദത്തിൽ എത്തുന്നതുവരെ ശരീഫിെൻറ കീഴിലായിരുന്നു പഞ്ചാബ്. ആദ്യതവണ പ്രധാനമന്ത്രിപദത്തിൽ മൂന്നുവർഷം മാത്രം. തെൻറ പ്രേത്യകാധികാരം ഉപയോഗിച്ച് പാക് നാഷനൽ അസംബ്ലിയെ പ്രസിഡൻറ് ഗുലാം ഇഷാഖ് ഖാൻ പിരിച്ചുവിട്ടു. ശരീഫിന് രാജിവെക്കേണ്ടിവന്നു. 1997 മുതൽ 99 വരെയായിരുന്നു രണ്ടാംഘട്ടം. ശക്തനായ പട്ടാളമേധാവി പർവേസ് മുശർറഫ് ആണ് ഇത്തവണ ശരീഫിനെ വീഴ്ത്തിയത്.
നാടകീയമായ അട്ടിമറിക്കൊടുവിൽ ശരീഫ് അഴിക്കുള്ളിലായി. മുശർറഫ് സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യാൻ അനുവദിക്കാതെ അപായെപ്പടുത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു ഇത്.
പുറത്തിറങ്ങിയശേഷം സൗദിയിലേക്കുപോയ ശരീഫ് 2007 വരെ പാകിസ്താനിലേക്ക് മടങ്ങിയില്ല. അവിടെയിരുന്ന് പി.പി.പിയുമായി ചേർന്ന് മുശർറഫിനെ പുറത്താക്കാനുള്ള കരുക്കൾ നീക്കി. 2013ലെ െപാതുതെരഞ്ഞെടുപ്പിലൂടെ സ്വന്തം പാർട്ടിയായ പാകിസ്താൻ മുസ്ലിം ലീഗ്-എൻ ഇതരകക്ഷികളുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലേറി.
മുൻ ക്രിക്കറ്ററും തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ നേതാവുമായ ഇമ്രാൻ ഖാൻ ആണ് ശരീഫിനെതിരെ ഇത്തവണ മുന്നിട്ടിറങ്ങിയത്. ഒടുവിൽ പാനമ പേപ്പേഴ്സിൽ കുടുങ്ങി അധികാരത്തിനുപുറത്തേക്കുള്ള വഴിയിൽ. മൂന്നുതവണ പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശഹബാസ് ശരീഫ് ആണ് സേഹാദരൻ. ഭാര്യ: കൽസൂം നവാസ്. മറിയം ശരീഫ്, ഹുസൈൻ ശരീഫ്, ഹസൻ ശരീഫ് എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.