ഇസ്ലാമാബാദ്: ജനങ്ങൾ ജനാധിപത്യത്തിെൻറ കാവൽക്കാരായി മാറിയാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ജനാധിപത്യവിരുദ്ധ വഴികളിലൂടെ പുറത്തേക്കുപോകില്ലെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. രാഷ്ട്രീയ ശക്തി തെളിയിക്കാൻ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു ശരീഫ്.
ഇസ്ലാമാബാദ് മുതൽ ലാഹോർ വരെയാണ് റാലി സംഘടിപ്പിച്ചത്. പാകിസ്താെൻറ 70 വർഷത്തെ ജനാധിപത്യ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിക്കുപോലും കാലാവധി തികക്കാൻ കഴിയാത്തതിൽ അതിയായ ദുഃഖമുണ്ട്. ശരാശരി ഒന്നരവർഷമാണ് എല്ലാ പ്രധാനമന്ത്രിമാർക്കും ഭരിക്കാൻ അവസരം ലഭിച്ചിട്ടുള്ളത്.
അതിനിടയിൽ ചിലരെ വധശിക്ഷക്ക് വിധിച്ചു, ചിലരെ ജയിലിലടച്ചു, മറ്റു ചിലരെ വിലങ്ങുവെക്കുകയോ നാടുകടത്തുകയോ ചെയ്തു. മൂന്നാം തവണയും കാലാവധി തികക്കുന്നതിനുമുമ്പാണ് താനും ഇപ്പോൾ പുറത്തുപോയത്. സുപ്രീംകോടതി വിധി മാനിക്കുന്നില്ല. ജനം ഒരിക്കലും തനിക്കെതിരെ വിധിയെഴുതില്ലെന്നാണ് വിശ്വാസമെന്നും നവാസ് കൂട്ടിച്ചേർത്തു.
പാനമകേസിൽ സുപ്രിംകോടതി അയോഗ്യത പ്രഖ്യാപിച്ച
തോടെയാണ് നവാസ് ശരീഫ് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.