ഇസ് ലാമാബാദ്: നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ സത്യപ്രതിജ്ഞ ചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് പങ്കെടുക്കാന്‍ സാധ്യത. സന്ദര്‍ശനത്തിന് ഒൗദ്യോഗികാംഗീകാരം ലഭിക്കുന്നതിനായി വിദേശകാര്യ പ്രതിനിധി താരീഖ് ഫത്തീമി അമേരിക്കയിലേക്ക് പുറപ്പെടും. വാഷിങ്ടണില്‍ പത്തു ദിവസത്തോളം തങ്ങി ട്രംപിന്‍െറ ടീമുമായി സംസാരിക്കും.
തീവ്രവാദത്തിനെതിരെ പാകിസ്താന്‍െറ പോരാട്ടം, ഇന്ത്യ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള നിലപാട് തുടങ്ങിയവ ട്രംപിന്‍െറ ഓഫിസിനെ ധരിപ്പിക്കും. പാക് മാധ്യമങ്ങളും സന്ദര്‍ശന വിവരം റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 20നാണ് ട്രംപിന്‍െറ സത്യപ്രതിജ്ഞ ചടങ്ങ്. കഴിഞ്ഞയാഴ്ചയാണ് ശരീഫ് ട്രംപിനെ ഫോണില്‍ ബന്ധപ്പെട്ടത്. സംഭാഷണത്തിനിടെ പാകിസ്താന്‍െറ എല്ലാ പ്രശ്നങ്ങളിലും യു.എസിന്‍െറ സഹായമുണ്ടാകുമെന്നു ട്രംപ് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.