ഇസ്ലാമാബാദ്: സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കശ്മീരികളുടെ അഭിമാനമാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മീരികളുടെ സമാധാനപരമായ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ യുവ നേതാവാണ് ബുർഹാൻ.
അദ്ദേഹത്തിെൻറ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും കശ്മീരി മുസ്ലിംകളുടെ ജിഹാദിനോടുള്ള തെൻറ രാജ്യത്തിെൻറ പിന്തുണ തുടരുമെന്നും നവാസ് പറഞ്ഞു. നേരത്തെ യു.എൻ ജനറൽ അസംബ്ലിയിലും ശരീഫ് ബുർഹാൻ വാനിയെ രക്താസാക്ഷിയായി വിശേഷിപ്പിക്കുകയും മഹത്വവൽകരിക്കുകയും െചയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.