ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലെ മുഖ്യ തര്‍ക്കവിഷയം കശ്മീരാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. കശ്മീര്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാതെ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള പ്രദേശത്തെ ജനങ്ങളുടെ സ്വപ്നം സഫലമാകില്ളെന്നും അദ്ദേഹം പറഞ്ഞു. യു.എന്‍ രക്ഷാ സമിതിയുടെ ‘കശ്മീര്‍ ഐക്യദിനാചരണ’ത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏഴു ദശകങ്ങളായി ഇന്ത്യ കശ്മീരിലെ ജനങ്ങളുടെ സ്വയം നിര്‍ണയാവകാശം നിഷേധിക്കുകയായിരുന്നു. നിരവധി യു.എന്‍ സുരക്ഷാസമിതി പ്രമേയങ്ങളിലൂടെ അന്താരാഷ്ട്ര സമൂഹം കശ്മീര്‍ ജനതക്ക് ഇത് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. കശ്മീര്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനായി പാകിസ്താന്‍ ധാര്‍മിക-നയതന്ത്ര-രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും ശരീഫ് പറഞ്ഞു.
ഭരണകൂട ഭീകരതയെയും കശ്മീരിലെ നിരപരാധികളായ ജനങ്ങളെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തുന്നതിനെയും പാകിസ്താന്‍ അപലപിക്കുന്നു.
എന്നാല്‍, ഇന്ത്യന്‍ സംസ്കാരത്തില്‍നിന്ന് സ്വതന്ത്രരാവാനുള്ള കശ്മീര്‍ ജനതയുടെ ആഗ്രഹത്തെ ഇല്ലാതാക്കാന്‍ ഇന്ത്യയുടെ പൈശാചിക പ്രവൃത്തികള്‍ക്ക് സാധിച്ചിട്ടില്ല. യു.എന്നിന്‍െറ ആഭിമുഖ്യത്തില്‍ കശ്മീരില്‍ ജനഹിത പരിശോധന നടത്താന്‍ അനുവദിക്കണമെന്നും ശരീഫ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.