ഇസ്ലാമാബാദ്: സുപ്രീംകോടതി അയോഗ്യനാക്കിയ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ പിൻഗാമിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് പാകിസ്താൻ മുസ്ലിം ലീഗ്. അതേസമയം, പാർട്ടി വർഷങ്ങളായി നവാസ് ശരീഫ് എന്ന വ്യക്തിയെയും അദ്ദേഹത്തിെൻറ കുടുംബത്തെയും ആശ്രയിച്ചുനിൽക്കുന്നതിനാൽ അഴിമതിക്കുരുക്കിൽ നേതാവ് പടിയിറങ്ങുേമ്പാൾ പിൻഗാമിയെ കണ്ടെത്തൽ എളുപ്പമാകില്ല. തൽക്കാലം ആരെയെങ്കിലും വാഴിച്ച് കേസിൽ അഗ്നിശുദ്ധി വരുത്തി തിരിച്ചുവരുകയാണ് നവാസ് ലക്ഷ്യമിടുന്നതെന്നാണ് സൂചന. സ്വന്തം കുടുംബത്തിൽനിന്നുതന്നെ ഒരാളെ വെക്കുന്നത് കാര്യങ്ങൾ എളുപ്പമാക്കുമെന്നതിനാൽ ഇളയ സഹോദരൻ ശഹബാസ് ശരീഫിനെ പരിഗണിച്ചേക്കുമെന്ന് വാർത്തകളുണ്ട്. നിലവിൽ പഞ്ചാബ് മുഖ്യമന്ത്രിയാണ് ശഹബാസ്.
ശഹബാസിനെ സ്ഥിരമായി വെക്കുംവരെ നിലവിൽ മന്ത്രിസഭയിലുള്ള ഏതെങ്കിലും അംഗത്തെ പ്രഖ്യാപിക്കുമെന്ന സൂചനയുമുണ്ട്. അങ്ങനെയെങ്കിൽ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ദേശീയ അസംബ്ലി സ്പീക്കർ സർദാർ അയാസ് സാദിഖ്, പെട്രോളിയം മന്ത്രി ശാഹിദ് ഖാഖൻ അബ്ബാസി തുടങ്ങിയവർക്കും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.