തെൽഅവീവ്: കിഴക്കൻ ജറൂസലം ഫലസ്തീൻ തലസ്ഥാനമായി പ്രഖ്യാപിച്ച ലോക മുസ്ലിംനേതാക്കളുടെ തീരുമാനം തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ബുധനാഴ്ചയാണ് ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ(ഒ.െഎ.സി) കിഴക്കൻ ജറൂസലം ഫലസ്തീൻ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ‘‘ഒടുവിൽ സത്യം വിജയിക്കുക തന്നെ ചെയ്യും. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി മറ്റു രാജ്യങ്ങൾ അംഗീകരിക്കും. അവരുടെ എംബസികൾ ജറൂസലമിലേക്ക് മാറ്റുകയും ചെയ്യും. സമാധാനശ്രമങ്ങൾക്കുള്ള മാർഗമാണിതെന്ന് ഫലസ്തീൻ അംഗീകരിക്കണം’’-നെതന്യാഹു പറഞ്ഞു.
ഇസ്തംബുളിൽ ലോക മുസ്ലിം രാഷ്ട്രനേതാക്കളുടെ അടിയന്തരസമ്മേളനത്തോടു പ്രതികരിക്കുകയായിരുന്നു നെതന്യാഹു. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നടപടി അത്യന്തം അപകടകരമാണെന്നും അത് ലോകം തള്ളിക്കളയണമെന്നും ആഗോള മുസ്ലിം സമൂഹം ആവശ്യെപ്പട്ടിരുന്നു. ഡിസംബർ ആറിനാണ് ട്രംപ് വിവാദതീരുമാനം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.