തെല്‍അവീവ്: ഫലസ്തീനിലെ വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും അനധികൃത കുടിയേറ്റ പദ്ധതികള്‍ക്കെതിരെ യു.എന്‍ രക്ഷാസമിതി അംഗീകരിച്ച പ്രമേയം നോക്കുകുത്തിയായേക്കുമെന്ന് സൂചന. ഇരു നഗരങ്ങളിലെയും കുടിയേറ്റപദ്ധതികള്‍ ഇസ്രായേല്‍ വ്യാപിപ്പിക്കുമെന്നാണ് സൂചന.
കിഴക്കന്‍ ജറൂസലമില്‍ നിര്‍മാണം പൂര്‍ത്തിയായ നൂറിലധികം കുടിയേറ്റ ഭവനങ്ങള്‍ക്ക് ഈയാഴ്ചതന്നെ അംഗീകാരം നല്‍കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ, 618 പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് അനുമതിയും നല്‍കും. അനധികൃത കുടിയേറ്റങ്ങള്‍ക്കായുള്ള ഇസ്രായേല്‍ സര്‍ക്കാറിന്‍െറ കീഴിലുള്ള ജറൂസലം ലോക്കല്‍ പ്ളാനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിയാണ് പ്രമേയം വന്നതിനുശേഷം ഈ തീരുമാനങ്ങള്‍ കൈകൊണ്ടത്. ഒന്നരമാസത്തിനിടെ, കിഴക്കന്‍ ജറൂസലമില്‍ ആയിരത്തില കം കുടിയേറ്റ ഭവനങ്ങള്‍ക്ക് ഈ കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.
ഇതിനുപുറമെയാണ് പുതിയനീക്കം. വെസ്റ്റ്ബാങ്കിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. നിലവില്‍ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമായി ആറുലക്ഷത്തിലധികം ഇസ്രായേലികള്‍ ഈ കുടിയേറ്റ ഭവനങ്ങളില്‍ താമസിക്കുന്നുണ്ട്. പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതോടെ ജൂത കുടിയേറ്റ സാന്ദ്രത ഇനിയും വര്‍ധിക്കും.
യു.എന്‍ പ്രമേയം തങ്ങളുടെ കുടിയേറ്റപ്രവര്‍ത്തനങ്ങളെ ബാധിക്കില്ളെന്ന് ജറൂസലം മേയര്‍ മിയര്‍ തുര്‍ഗ്മെന്‍ പറഞ്ഞു. ഭവനനിര്‍മാണ കമ്മിറ്റി അംഗംകൂടിയാണ് ഇദ്ദേഹം. ഇസ്രായേല്‍ സര്‍ക്കാറും പുതുതായി അധികാരമേല്‍ക്കുന്ന യു.എസ് ഭരണകൂടവും തങ്ങളെ പിന്തുണക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, മേഖലയില്‍ വന്‍കുടിയേറ്റ പദ്ധതികള്‍ ഇസ്രായേല്‍ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്.യു.എന്‍ പ്രമേയം പാസായ ഉടനെ, പുതിയ കുടിയേറ്റ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനോട് അദ്ദേഹത്തിന്‍െറ മന്ത്രിസഭാംഗങ്ങള്‍ ആവശ്യപ്പെട്ടത്.
37,000ത്തിലധികം ഇസ്രായേലികള്‍ താമസിക്കുന്ന കിഴക്കന്‍ ജറൂസലമിലെ മആലില മദൂമിം നഗരത്തില്‍ മറ്റൊരു കുടിയേറ്റപദ്ധതി നിലവില്‍ ഇസ്രായേലിന്‍െറ പരിഗണനയിലുണ്ട്. ഈ പദ്ധതിയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ്
കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.