ജറൂസലം: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഫെബ്രുവരി 11ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2017ൽ മോദി ഇസ്രായേൽ സന്ദർശിച്ച് നടത്തിയ ക്ഷണം സ്വീകരിച്ച് 2018 ജനുവരിയിൽ നെതന്യാഹു ഇന്ത്യയിലെത്തിയിരുന്നു.
ജൂതരാഷ്ട്രം സന്ദർശിക്കുന്ന പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു നരേന്ദ്ര മോദി. ഇത്തവണത്തെ സന്ദർശനത്തിന് മുന്നോടിയായി ഇരു നേതാക്കളും ഫോണിൽ സംസാരിച്ചിരുന്നു. തുടർന്ന് ഇസ്രായേൽ സുരക്ഷ ഉപദേഷ്ടാവ് മെയ്ർബെൻ ശബത്ത് തലസ്ഥാനത്തെത്തി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ചയും നടത്തി.
ഏപ്രിൽ ഒമ്പതിന് ഇസ്രായേൽ നെസറ്റ് (പാർലമെൻറ്) തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിെൻറ ഇന്ത്യ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.