ജറൂസലം: സിറിയയിൽനിന്ന് പലായനം ചെയ്യുന്ന അഭയാർഥികളെ ഇസ്രായേലിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. എന്നാൽ, അവർക്കു നൽകുന്ന മാനുഷികസഹായം തുടരുമെന്നും നെതന്യാഹു പറഞ്ഞു.
ജൂൺ 19ന് വിമതഗ്രാമങ്ങളിൽ സൈന്യം ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് പതിനായിരങ്ങളാണ് സിറിയയിൽനിന്ന് പലായനം ചെയ്തത്. അവരിൽ ചിലർ ഇസ്രായേൽ അധീന ജൂലാൻ കുന്നുകളിൽ താൽക്കാലിക ക്യാമ്പുകളൊരുക്കി താമസമാരംഭിച്ചിരുന്നു. അതിനെതിരെയാണ് നെതന്യാഹുവിെൻറ പ്രസ്താവന. എന്തു വിലകൊടുത്തും തങ്ങളുടെ അതിർത്തികൾ സംരക്ഷിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.