അങ്കാറ: ഡച്ച് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. തുർക്കി വിദേശകാര്യമന്ത്രിക്ക് യാത്രാനുമതി ഡച്ച് സർക്കാർ നിഷേധിച്ചതാണ് ഉർദുഗാനെ ചൊടിപ്പിച്ചത്. ഡച്ച് സർക്കാരിെൻറ നടപടിയെ നാസികളുടെ നടപടിയോടാണ് ഉറുദുഗാൻ ഉപമിച്ചത്.
അതേസമയം തുർക്കി വിദേശകാര്യ മന്ത്രിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് നെതർലാൻഡിൽ പ്രതിഷേധ റാലികൾ നടന്നു. റോട്ടർഡാമിലെ തുർക്കി കോൺസുലേറ്റിന് മുന്നിലാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. എന്നാൽ ഡച്ച് പോലീസ് തന്ത്രപരമായ ഇടപെടലിലൂടെ പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്തി.
റോട്ടർഡാമിലെ രാഷ്ട്രീയ റാലിയിൽ സംസാരിക്കുന്നത് തടയാനായിരുന്നു ഡച്ച് സർക്കാർ തുർക്കി വിദേശകാര്യ മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.