ഇസ്ലാമാബാദ്: കർതാർപുർ ഇടനാഴി തറക്കല്ലിടൽ ചടങ്ങിൽ സുഷമ സ്വരാജ് പെങ്കടുക്കാത്തതിൽ വിഷമമില്ലെന്ന് പാക് വിദേശ കാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി. സുഷമാ സ്വരാജ് പെങ്കടുക്കുന്നതിനെ കുറിച്ച് കൂടുതൽ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കർതാർപുർ ഇടനാഴി ഇന്ത്യ - പാക് ബന്ധത്തിൽ സമാധാനം കൊണ്ടുവരാനുള്ള വഴിയാണെന്നും ഉഭയകക്ഷി ചർച്ചയെ കുറിച്ച് മാറി ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ ഭീകരാക്രമണ കേസിെല സൂത്രധാരനായ ഹാഫിസ് സഇൗദിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യത്തിന് നിയമപരമായി നിലനിൽക്കുന്ന തെളിവുകൂടി അതിന് ആവശ്യമാണെന്നും കോടതിയുെട പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.