യഹ്യ സിന്‍വര്‍ ഹമാസ് നേതാവ്

ഗസ്സസിറ്റി: 23 വര്‍ഷത്തെ തടവിനുശേഷം ജയില്‍ മോചിതനായ യഹ്യ സിന്‍വറിനെ രാഷ്ട്രീയകാര്യ നേതാവായി തെരഞ്ഞെടുത്തു.  2012ല്‍ അധികാരമേറ്റ ഇസ്മയില്‍ ഹനിയ്യയുടെ പിന്‍ഗാമിയായാണ് ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്. 2011ലെ തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ഇദ്ദേഹത്തെ മോചിപ്പിച്ചത്. 1980കളിലാണ് സിന്‍വറിനെ ഇസ്രായേല്‍ നാലു ജീവപര്യന്തം തടവുകള്‍ക്ക്  ശിക്ഷിച്ചത്. ആറുവര്‍ഷം മുമ്പ് ഇസ്രായേല്‍ സൈനികന്‍ ഗീലാദ് ശാലിതിനെ   മോചിപ്പിച്ചതിനു പകരമായി 1047 ഫലസ്തീനി തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചു. അതോടെ സിന്‍വറിന്‍െറ മോചനത്തിന് വഴി തെളിഞ്ഞു.ു.

Tags:    
News Summary - new hamas chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.